ADVERTISEMENT

ന്യൂഡൽഹി∙ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ ട്വന്റി20 ലോകകപ്പിനുള്ള ടീമില്‍ എടുത്തതിനെ ന്യായീകരിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ദേശീയ ടീമിൽ ഹാർദിക് പാണ്ഡ്യയുടെ പ്രകടനം വ്യത്യസ്തമായിരിക്കുമെന്നാണ് ഗാവസ്കറിന്റെ നിലപാട്. മുംബൈ ഇന്ത്യൻസിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങാൻ ഹാർദിക്കിനു സാധിച്ചിരുന്നില്ല. ഓൾറൗണ്ടറായ പാണ്ഡ്യയ്ക്ക് 10 മത്സരങ്ങളിൽനിന്ന് നാലു വിക്കറ്റുകൾ മാത്രമാണു നേടാൻ സാധിച്ചത്. 197 റൺസ് താരം അടിച്ചെടുത്തു.

‘‘ഐപിഎല്ലിൽ കളിക്കുന്നതും രാജ്യത്തിനായി ഇറങ്ങുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. രാജ്യത്തിനായി കളിക്കുമ്പോൾ വ്യത്യസ്തമായ പ്രകടനമായിരിക്കും താരങ്ങളുടേത്. ഹാർദിക് പാണ്ഡ്യയും അങ്ങനെയായിരിക്കും. ഐപിഎല്ലിൽ താരത്തിന് ഒരുപാടു പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. മികച്ച രീതിയിലാണ് അതൊക്കെ കൈകാര്യം ചെയ്തത്. ഇന്ത്യയ്ക്കായി വിദേശ മണ്ണിൽ കളിക്കുമ്പോൾ പാണ്ഡ്യ തീർത്തും വ്യത്യസ്തനായൊരു താരമായിരിക്കും.’’

ട്വന്റി20 ലോകകപ്പിൽ പാണ്ഡ്യ ബാറ്റു കൊണ്ടും പന്തുകൊണ്ടും തിളങ്ങുമെന്നാണ് കരുതുന്നതെന്നും ഗാവസ്കർ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു. പത്തു മത്സരങ്ങളിൽ ഏഴും തോറ്റ മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. ആറു പോയിന്റാണ് സീസണിൽ ഇതുവരെ മുംബൈ ഇന്ത്യൻസിനു നേടാൻ സാധിച്ചത്. ഹാർദിക് പാണ്ഡ്യയെയും ശിവം ദുബെയെയുമാണ് പേസ് ബോളിങ് ഓൾറൗണ്ടർമാരായി ലോകകപ്പ് ടീമിൽ എടുത്തിരിക്കുന്നത്.

English Summary:

Hardik will be a different player: Sunil Gavaskar support Pandya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com