ADVERTISEMENT

എൻസുഡെ (നെതർലൻഡ്സ്) ∙ യുവേഫ ചാംപ്യൻസ് ലീഗിന്റെ ആഘോഷവും നിരാശയും തീരും മുൻപേ സ്പെയിനിന്റെയും ഇറ്റലിയുടെയും ‘ചാംപ്യൻസ് ലീഗ്’ താരങ്ങൾ ഇന്ന് യുവേഫ നേഷൻസ് ലീഗിന് ഇറങ്ങുന്നു. രണ്ടാം സെമിഫൈനലിൽ ഇന്ന് സ്പെയിനും ഇറ്റലിയും ഏറ്റുമുട്ടുമ്പോൾ കഴിഞ്ഞ മാഞ്ചസ്റ്റർ സിറ്റി–ഇന്റർ മിലാൻ ചാംപ്യൻ‌സ് ലീഗ് ഫൈനൽ കളിച്ച ഒട്ടേറെ താരങ്ങൾ ഇരുടീമിലുമായുണ്ട്. കിക്കോഫ് രാത്രി 12.15ന്. 

ഫൈനലിൽ സിറ്റിയുടെ വിജയഗോൾ നേടിയ റോഡ്രിയാണ് സ്പെയിൻ ടീമിലെ ശ്രദ്ധാകേന്ദ്രം. ഇന്റർ മിലാന്റെ ഫ്രാൻസെസ്കോ അസെർബി, അലസാന്ദ്രോ ബസ്റ്റോനി, മാറ്റിയോ ഡാർമിയൻ ത്രയമാണ്  ഇറ്റാലിയൻ പ്രതിരോധം നയിക്കുക.

English Summary: UEFA Nations League, Spain vs Italy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com