ADVERTISEMENT

എൻസുഡെ ∙ യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ നെതർലൻഡ്സിനെ 3–2നു തോൽപിച്ച് ഇറ്റലിക്ക് മൂന്നാം സ്ഥാനം. ആദ്യ 20 മിനിറ്റിൽ തന്നെ 2–0നു മുന്നിലെത്തിയ ഇറ്റലിക്കെതിരെ രണ്ടാം പകുതിയിൽ ഡച്ചുകാർ ശക്തമായി തിരിച്ചടിച്ചെങ്കിലും 72–ാം മിനിറ്റിൽ ഫെഡെറിക്കോ കിയേസ നേടിയ ഗോൾ ഇറ്റലിയുടെ ജയമുറപ്പിച്ചു.

ഫെഡെറിക്കോ ഡിമാർക്കോ (6–ാം മിനിറ്റ്), ഡേവിഡെ ഫ്രറ്റേസി (20) എന്നിവരുടെ ഗോളുകളാണ് ആദ്യ പകുതിയിൽ ഇറ്റലിയെ മുന്നിലെത്തിച്ചത്. സ്റ്റീവൻ ബെർഗ്‌വിൻ (68), ജോർജിനിയോ വിനാൾദം (89) എന്നിവരാണ് നെതർലൻഡ്സിന്റെ സ്കോറർമാർ. എന്നാൽ 9 മിനിറ്റ് അധികസമയമായി കിട്ടിയിട്ടും നെതർലൻഡ്സിനു സമനില ഗോൾ നേടാനായില്ല.

English Summary: Nations League: Italy third

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com