ADVERTISEMENT

ബെംഗളൂരു ∙ സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന് വീണ്ടും ചുവപ്പുകാർഡ് ലഭിച്ച മത്സരത്തിൽ, കുവൈത്തിനെതിരെ ഇന്ത്യയ്ക്കു സമനില (1–1). ഇൻജറി ടൈമിൽ വഴങ്ങിയ സെൽഫ് ഗോളാണ് ഇന്ത്യയ്ക്കു തിരിച്ചടിയായത്.

ആദ്യ പകുതിയുടെ ഇൻജറി ടൈമിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയിലൂടെ ലീഡ് നേടിയ ഇന്ത്യ, രണ്ടാം പകുതിയിൽ ലീഡ് ഉയർത്താൻ ആക്രമിച്ചു കളിച്ചു. എന്നാൽ ഇൻജറി ടൈമിൽ ഇന്ത്യൻ താരം അൻവർ അലി വഴങ്ങിയ സെൽഫ് ഗോൾ ഇന്ത്യയ്ക്കു ഞെട്ടലായി. അപ്രതീക്ഷിത സമനില. 9 മത്സരങ്ങൾക്ക് ശേഷമാണ് ഇന്ത്യ ഒരു ഗോൾ വഴങ്ങുന്നത്.

ഗ്രൂപ്പ് എയിൽ ഇന്ത്യയ്ക്കും കുവൈത്തിനും 7 പോയിന്റ് വീതമാണെങ്കിലും മികച്ച ഗോൾ ശരാശരിയോടെ കുവൈത്ത് ഒന്നാമതെത്തി. സെമിയിൽ ലബനനാണ് ഇന്ത്യയുടെ എതിരാളി. മത്സരത്തിന്റെ 81–ാം മിനിറ്റിൽ മാച്ച് ഒഫിഷ്യൽസുമായി തർക്കിച്ച ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന് ചുവപ്പു കാർഡ് ലഭിച്ചത് നാടകീയരംഗങ്ങൾക്ക് വഴിയൊരുക്കി. indianടൂർണമെന്റിൽ പാക്കിസ്ഥാനെതിരായ മത്സരത്തിലും സ്റ്റിമാച്ചിന് ചുവപ്പുകാർ‍‍ഡ് ലഭിച്ചിരുന്നു.

English Summary : Red card again for Stimach; Draw for India in SAFF Cup football match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com