ADVERTISEMENT

വെല്ലിങ്ടൻ ∙ ആദ്യ പകുതിക്കു തൊട്ടുമുൻപുള്ള 6 മിനിറ്റിൽ നേടിയ 3 ഗോളുകളിൽ വനിതാ ലോകകപ്പ് ഫുട്ബോളിൽ ഇറ്റലിയെ തകർത്ത് സ്വീഡൻ പ്രീക്വാർട്ടറിൽ കടന്നു. ജി ഗ്രൂപ്പ് മത്സരത്തിൽ 5–0നാണ് സ്വീഡന്റെ തകർപ്പൻ ജയം. 39, 44, 45+1 മിനിറ്റുകളിലായിരുന്നു സ്വീഡന്റെ ആദ്യ മൂന്നു ഗോളുകൾ. രണ്ടാം പകുതിയുടെ തുടക്കത്തിലും (50–ാം മിനിറ്റ്) ഇൻജറി ടൈമിലും (90+5) ഗോൾ വന്നതോടെ ഗോൾപട്ടിക പൂർണം. അമാൻഡ ഇലെസ്റ്റ് സ്വീഡനായി ഇരട്ടഗോൾ നേടി. വനിതാ ലോകകപ്പിൽ ഇറ്റലിയുടെ ഏറ്റവും വലിയ തോൽവിയാണിത്. 2003 ലോകകപ്പിലെ റണ്ണർഅപ്പാണ് സ്വീഡൻ.

എഫ് ഗ്രൂപ്പിലെ സൂപ്പർ പോരാട്ടത്തിൽ ഫ്രാൻസ് 2–1ന് ബ്രസീലിനെ തോൽപിച്ചു. 83–ാം മിനിറ്റിൽ ക്യാപ്റ്റൻ വെൻഡി റെനാർഡാണ് ഫ്രാൻസിന്റെ വിജയഗോൾ നേടിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ജമൈക്ക പാനമയെ 1–0നു തോൽപിച്ചു.പാനമ ഇതോടെ ലോകകപ്പിൽ‌ നിന്നു പുറത്തായി.

English Summary : Sweden defeated Italy in woman's world cup football match 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com