ADVERTISEMENT

മിലാൻ ∙ മൂന്നു പതിറ്റാണ്ടോളം ഗോൾപോസ്റ്റിനു മുന്നിൽ വിരിച്ചു പിടിച്ച കൈകളും ചിരി തൂവുന്ന മുഖവുമായി നിന്ന ജിയാൻ ല്യൂജി ബുഫൺ കളി നിർത്തി. നാൽപത്തിയഞ്ചുകാരനായ ഇറ്റാലിയൻ ഗോൾകീപ്പർ സമൂഹമാധ്യമത്തിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

ഇറ്റലിക്കൊപ്പം ലോകകപ്പ് കിരീടവും (2006) ഇറ്റാലിയൻ ക്ലബ് യുവന്റസിനൊപ്പം 10 ലീഗ് കിരീടങ്ങളും ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കൊപ്പം ഒരു ലീഗ് വൺ കിരീടവും നേടിയാണ് ബുഫൺ കളമൊഴിയുന്നത്. ലോകം കണ്ട ഏറ്റവും മികച്ച ഗോൾകീപ്പർമാരുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിലൊരിടത്ത് എല്ലാക്കാലത്തേക്കുമായി കസേര വലിച്ചിട്ടിരിക്കാൻ വേണ്ടതെല്ലാം 28 വർഷം നീണ്ട കരിയറിൽ ബുഫൺ സ്വന്തമാക്കി.

പ്രഫഷനൽ കരിയർ തുടങ്ങിയ ഇറ്റാലിയൻ ക്ലബ് പാർമയിൽ തന്നെയാണ് ബുഫൺ കരിയർ അവസാനിപ്പിച്ചതും. 2001ൽ പാർമയിൽനിന്നു യുവന്റസിലേക്കു ചേക്കേറിയ ബുഫൺ ഒരു വർഷമൊഴികെ ശേഷിച്ച നല്ലകാലമത്രയും ടൂറിൻ ക്ലബ്ബി‍ൽ തന്നെയായിരുന്നു. ഇറ്റാലിയൻ 2–ാം ഡിവിഷൻ ലീഗിൽ പാർമയ്ക്കായി കഴിഞ്ഞ സീസണിൽ അധിക നേരമൊന്നും ഗോൾവല കാക്കാൻ ബുഫണ് സാധിച്ചിരുന്നില്ല.

English Summary: Italian Goalkeeper Gianluigi Buffon Announces Retirement

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com