ADVERTISEMENT

സാവോപോളോ ∙ യുറഗ്വായ്ക്കെതിരെ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിനിടെ പരുക്കേറ്റ ബ്രസീൽ  താരം നെയ്മാറിനു ശസ്ത്രക്രിയയും മാസങ്ങളോളം വിശ്രമവും വേണമെന്ന് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു.  ഇടതുകാൽമുട്ടിനാണ് പരുക്കേറ്റത്. 44–ാം മിനിറ്റിൽ യുറഗ്വായുടെ നിക്കോളാസ് ഡി ലാ ക്രൂസുമായി പന്തിനായി മത്സരിക്കുമ്പോൾ പരുക്കേറ്റു വീണ നെയ്മാർ സ്ട്രെച്ചറിലാണ് മൈതാനം വിട്ടത്. സൗദി  ക്ലബ് അൽ ഹിലാലിന്റെ താരമായ നെയ്മാറിനു ക്ലബ് മത്സരങ്ങളും നഷ്ടമാകും. നവംബർ ആറിന് മുംബൈയിൽ ഏഷ്യൻ ചാംപ്യൻസ് ലീഗിൽ   മുംബൈ സിറ്റി– അൽ ഹിലാൽ മത്സരവും നെയ്മാർ കളിക്കാനിടയില്ല.

English Summary:

Surgery for Neymar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com