ADVERTISEMENT

ലെവർക്യൂസൻ (ജർമനി) ∙ യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ യുക്രെയ്നോട് സമനില വഴങ്ങിയെങ്കിലും (0–0) നിലവിലെ ചാംപ്യൻമാരായ ഇറ്റലി അടുത്ത വർഷത്തെ യൂറോ കപ്പ് ഫുട്ബോളിന് യോഗ്യത ഉറപ്പാക്കി. ഗ്രൂപ്പ് സി യിൽ ഇംഗ്ലണ്ടിനു പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് ഇറ്റലി യൂറോ കപ്പിന് ടിക്കറ്റെടുത്തത്. അവസാന ഗ്രൂപ്പ് മത്സരത്തിൽ നോർത്ത് മാസിഡോണിയയോട് അപ്രതീക്ഷിത സമനില (1–1) വഴങ്ങേണ്ടി വന്ന ഇംഗ്ലണ്ട് നേരത്തെ തന്നെ യോഗ്യത ഉറപ്പിച്ചിരുന്നു. 

രണ്ട് തവണ ചാംപ്യൻമാരായ ഇറ്റലി (1968, 2020) തുടർച്ചയായ എട്ടാം തവണയാണ് യൂറോ കപ്പിന് യോഗ്യത നേടുന്നത്. തോറ്റെങ്കിലും മാർച്ചിൽ നടക്കുന്ന പ്ലേഓഫ് മത്സരം ജയിച്ചാൽ യുക്രെയ്നിനു യൂറോ കപ്പ് യോഗ്യത നേടാം.

മറ്റു യോഗ്യതാ മത്സരങ്ങളിൽ മാൾഡോവയെ 3–0ന് തോൽപിച്ച് ചെക്ക് റിപ്പബ്ലിക്കും കസഖ്സ്ഥാനെ 2–1ന് തോൽപിച്ച് സ്ലൊവേനിയയും യൂറോ കപ്പിന് യോഗ്യത നേടി. ഇതോടെ 20 ടീമുകൾ ടൂർണമെന്റിന് യോഗ്യത ഉറപ്പിച്ചു. അടുത്ത വർഷം ജൂൺ 14 മുതൽ ജൂലൈ 14 വരെ ജർമനിയിലാണ് യൂറോ കപ്പ് നടക്കുക.

English Summary:

Italy for the Euro Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com