ADVERTISEMENT

മഡ്രിഡ് ∙ അലാവസിനെ 3–0നു തോ‍ൽപിച്ച് ജിറോണ വീണ്ടും സ്പാനിഷ് ലീഗ് ഫുട്ബോളിൽ ഒന്നാമത്. സ്ട്രൈക്കർ അർട്ടെം ദോവ്ബിക് ഇരട്ടഗോൾ നേടി. വിങ്ങർ യാൻ ബ്യൂനോ കുയോട്ടോയും ലക്ഷ്യം കണ്ടു. 10 ഗോളുകളോടെ ടോപ് സ്കോറർ മത്സരത്തിൽ രണ്ടാമതാണ് യുക്രെയ്ൻ താരം ദോവ്‌ബിക്. റയൽ മഡ്രിഡ് താരം ജൂഡ് ബെലിങ്ങാമാണ് (13 ഗോൾ) ഒന്നാമത്. ജയത്തോടെ ജിറോണയ്ക്ക് 17 കളികളിൽ 44 പോയിന്റായി. രണ്ടാമതുള്ള റയൽ മഡ്രിഡിന് 17 കളികളിൽ 42 പോയിന്റ്.

English Summary:

Girona is first again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com