ADVERTISEMENT

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ബോൺമോത്തിനെ 1–0ന് കീഴടക്കിയ മാഞ്ചസ്റ്റർ സിറ്റി പോയിന്റ് പട്ടികയിൽ ലിവർപൂളിന് ഒരു പോയിന്റ് മാത്രം പിന്നിൽ രണ്ടാം സ്ഥാനത്ത് (59 പോയിന്റ്). 24– ാം മിനിറ്റിൽ ഫിൽ ഫോഡനാണു ഗോൾ നേടിയത്. ആർസനൽ 4–1നു ന്യൂകാസി‍ൽ യുണൈറ്റഡിനെ തോൽപിച്ചു. സിറ്റിക്ക് ഒരു പോയിന്റ് പിന്നിൽ മൂന്നാം സ്ഥാനത്താണ് ആർസനൽ (58). കായ് ഹാവേർട്സ്, ബുകായോ സാക്ക, കിവിയോർ എന്നിവർക്കൊപ്പം ന്യൂകാസിൽ താരം ബോട്ട്മാന്റെ സെൽഫ് ഗോളും ആർസനലിന്റെ ഗോൾപട്ടികയിലുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് 1–2നു ഫുൾഹാമിനോടു തോറ്റു.

English Summary:

Manchester City and Arsenal secure win in EPL Matches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com