ADVERTISEMENT

സിംഗപ്പുർ ∙ ചൈനീസ് താരം ഹാൻ യുയിയെ പൊരുതിക്കീഴടക്കിയ ഇന്ത്യൻ താരം പി.വി. സിന്ധു സിംഗപ്പുർ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൻ സെമിഫൈനലിൽ. ഒരു മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിലാണ് മൂന്നാം സീഡ് സിന്ധുവിന്റെ ഉജ്വലജയം. സ്കോർ: 17-21, 21-11, 21-19. സെമിയിൽ ജപ്പാന്റെ സീഡ് ചെയ്യപ്പെടാത്ത താരം സായിന കവകാമിയാണ് സിന്ധുവിന്റെ എതിരാളി. മുൻപു 2 വട്ടം സായിനയെ നേരിട്ടപ്പോഴും സിന്ധുവിനായിരുന്നു വിജയം.

അതേസമയം, അട്ടിമറി വിജയവുമായി ക്വാർട്ടറിലെത്തിയ സൈന നെഹ്‌വാളും പുരുഷ സിംഗിൾസിൽ എച്ച്.എസ്. പ്രണോയിയും തോറ്റു പുറത്തായി. ജപ്പാന്റെ അയാ ഒഹോറിയോടാണ് സൈന തോറ്റത് ( 13-21, 21-15, 20-21). പ്രണോയ് ജപ്പാന്റെ കോഡായ് നരയോക്കയോടും തോറ്റു. സ്കോർ: 12-21,21-14,21-18. പുരുഷ ഡബിൾസിൽ മലയാളി താരം എം.ആർ. അർജുൻ – ധ്രുവ് കപില സഖ്യവും തോറ്റു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com