ADVERTISEMENT

ടെന്നിസ് ഇതിഹാസം ലിയാൻഡർ പെയ്സിന് ഇതു ‘തിരിച്ചടവു കാല’മാണ്. 18 ഗ്രാൻസ്‌ലാം കിരീടങ്ങളും ഒരു ഒളിംപിക് വെങ്കലവും സ്വന്തമാക്കിയ ലിയാൻഡർ തന്റെ നേട്ടങ്ങളിലൊരു പങ്ക് രാജ്യത്തിനു തിരിച്ചു നൽകാനുള്ള ഒരുക്കത്തിലാണ്. കായികക്ഷമതയും ഉലയാത്ത മാനസിക– വൈകാരിക ആരോഗ്യമുള്ള പുതുതലമുറയെ സൃഷ്ടിക്കുകയന്ന ലക്ഷ്യത്തിനായുള്ള പരിശ്രമത്തിലാണ് അൻപതുകാരൻ പെയ്സ്. 

പെയ്സ് സംസാരിക്കുന്നു: ‘‘നമ്മുടേത് ബൗദ്ധിക സമൂഹമാണ്. മികച്ച ഡോക്ടർമാരും ബിസിനസുകാരുമെല്ലാം നമുക്കുണ്ട്. എന്നാൽ, കായികമായി നമ്മുടെ നില മെച്ചമല്ല. ലോകത്ത് ഏറ്റവുമധികം പ്രമേഹരോഗികൾ ഇന്ത്യയിലാണ്. ബാബ (മുൻ ഒളിംപിക് ഹോക്കി താരവും ലിയാൻഡറിന്റെ പിതാവുമായ വേസ് പെയ്സ്) 60 വർഷം സ്പോർട്സ് സയൻസ്, സ്പോർട്സ് എജ്യുക്കേഷൻ മേഖലയിലാണ് പ്രവർത്തിച്ചത്. രണ്ടരക്കോടി കുട്ടികളെ അദ്ദേഹം പരിശീലിപ്പിച്ചു. അടുത്ത 4 വർഷം കൊണ്ട് 25 കോടി കുട്ടികൾക്കെങ്കിലും മികച്ച കായിക വിദ്യാഭ്യാസം ലഭ്യമാക്കി അവരിൽ നിന്ന് ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിലുള്ള ചാംപ്യന്മാരെ സൃഷ്ടിക്കുക എന്നതാണ് എന്റെ സ്വപ്നം.

ഒരിക്കൽ, മണ്ടേല ചിൽഡ്രൻസ് ഫണ്ടിനായി ദക്ഷിണാഫ്രിക്കയിൽ ടെന്നിസ് കളിക്കാൻ പോയപ്പോൾ നെൽസൻ മണ്ടേല പറഞ്ഞതോർക്കുന്നു: ‘വൻ ജനസംഖ്യയുള്ള നാട്ടിൽ നിന്നാണ് നീ വരുന്നത്. നിന്റെ ജീവിതം മാതൃകയാക്കി, അതിൽ നിന്ന് ആവേശം ഉൾക്കൊണ്ട് ഒരു കുട്ടിക്കെങ്കിലും ചാംപ്യനാകാൻ കഴിഞ്ഞാൽ അതായിരിക്കും വിമ്പിൾഡൻ ജയിക്കുന്നതിലും വലിയ നേട്ടം.’

(ലിയാൻഡർ പെയ്സുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം പുതിയ ലക്കം ‘ദ് വീക്ക്’ വാരികയിൽ)

ബാല്യത്തിൽ യോഹാൻ ക്രൈഫിന്റെ ടോട്ടൽ ഫുട്ബോൾ ശൈലിയെ ആരാധിച്ച് ഫുട്ബോളറാകാൻ കൊതിച്ചയാളാണ് ഞാൻ. ടെന്നിസ് കളിച്ചു തുടങ്ങിയ കാലത്ത് ഇവിടെ ടെന്നിസിന് വലിയ പെരുമയൊയൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും പരിശ്രമത്തിലൂടെ ഇത്രയൊക്കെ നേടാനായി. ഞാൻ കളിച്ചിരുന്ന കാലത്തുണ്ടായിരുന്നതിലും കുറച്ചു രാജ്യാന്തര താരങ്ങളേ ഇപ്പോൾ ഇന്ത്യയിലുള്ളു എന്നതിൽ ദുഃഖമുണ്ട്. ലിയാൻഡർ പെയ്സ്

English Summary: Leander Paes reveals his aim

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com