ADVERTISEMENT

പ്രണയമായാലും വിവാഹമായാലും ബന്ധം നിലനിര്‍ത്താൻ കുറച്ച് കഷ്ടപ്പെടേണ്ടി വരും. അമിതമായി ചിന്തിക്കുന്ന പങ്കാളിയാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ പ്രത്യേകിച്ചും. അമിതമായി ചിന്തിക്കുന്നവരെല്ലാം മോശക്കാരാണെന്നോ പ്രണയിക്കാൻ അനുയോജ്യരല്ല എന്നോ അല്ല. മറിച്ച് അമിതമായ ചിന്തകളിലൂടെ സ്വയം സൃഷ്ടിച്ചെടുക്കുന്ന മിഥ്യാധാരണകളുമായി മുന്നോട്ടു പോകുന്നവരുണ്ട്. ഇവരുമായുള്ള ബന്ധത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പ്രശ്നങ്ങൾ തുടർക്കഥയാകും.

പ്രണയബന്ധത്തില്‍ ആത്മാർഥത പുലര്‍ത്തുന്ന ഇവര്‍ ഭാവിയെ കുറിച്ച് ആവശ്യമില്ലാതെ ചിന്തിച്ച് ആകുലതപ്പെടാനുള്ള സാധ്യത അധികമാണ്. ഒരു ഫോണ്‍ കോളിനെയോ മെസേജിനെയോ പോലും തെറ്റായ രീതിയിൽ വ്യാഖ്യാനിക്കാൻ ഇക്കൂട്ടര്‍ക്ക് കഴിയും. ഇത് നെഗറ്റീവായ പല ആശയങ്ങളും ഇവരുടെ മനസ്സില്‍ കുത്തി നിറച്ചെന്നു വരാം. അങ്ങനെ തർക്കങ്ങൾ ഉടലെടുക്കുന്നു. ചെറിയ പല കാര്യങ്ങളും ആലോചിച്ച് പെരുപ്പിച്ച് സമാധാനം നഷ്ടപ്പെടുത്തുന്നതും ഇവരുടെ ശീലമാണ്. 

Read More: ‘ഒരൊറ്റ രാത്രി കൊണ്ടാണ് എല്ലാം പൂർത്തിയാക്കിയത്, ലവ് യൂ സോ മച്ച് ഗോപി ചേട്ടാ’, സന്തോഷം പങ്കുവച്ച് ഹനാൻ

ഇങ്ങനെ അമിതമായി ചിന്തിക്കുന്ന നിങ്ങളുടെ പങ്കാളിയെ മനസ്സിലാക്കാനും ബന്ധം സമാധാനപരമായി മുന്നോട്ട് കൊണ്ടു പോകുന്നതിനും ഈ നാലു കാര്യങ്ങൾ ശ്രദ്ധിക്കാം. 

∙ വീണ്ടും വീണ്ടും ഉറപ്പുകള്‍ നല്‍കാം

ബന്ധത്തെ സംബന്ധിച്ച അമിതമായ ചിന്തയുടെ വേരുകള്‍ സുരക്ഷിതത്വമില്ലായ്മയിൽ നിന്നുമാണ് തുടങ്ങുന്നത്. പങ്കാളിക്ക് തന്നോട് ഇഷ്ടമുണ്ടോ, തന്നെ വിട്ടു പിരിയുമോ എന്നിങ്ങനെയുള്ള ചിന്തകളാവും അവർക്കുണ്ടാവുക. അവർ അതാലോചിച്ച് ടെന്‍ഷനടിച്ചു കൊണ്ടിരിക്കും. വീണ്ടും വീണ്ടും ഉറപ്പുകൾ നല്‍കി അവരെ സമാശ്വസിപ്പിക്കുകയാണ് വേണ്ടത്.

∙ അർഥമില്ലാത്ത കാര്യങ്ങള്‍ പറയാതിരിക്കുക

നിങ്ങളുടെ വായില്‍ നിന്ന് വീഴുന്ന ഓരോ വാക്കിനും അർഥം കണ്ടെത്താനും അവരുടേതായ നിഗമനങ്ങളില്‍ എത്താനും വ്യഗ്രതയുള്ളവരാണ് അമിത ചിന്താഗതിക്കാര്‍. അതിനാല്‍ യാതൊരു അർഥവുമില്ലാത്ത, അനാവശ്യ കാര്യങ്ങള്‍ ഇക്കൂട്ടരോട് പറയാതിരിക്കുക. എന്തെങ്കിലും പറയും മുന്‍പ് ഒരു നിമിഷം ആലോചിക്കുക. 

∙ പങ്കാളിയുമായി പങ്കുവയ്ക്കൂ

ഒരു ബന്ധത്തില്‍ അമിതമായി ചിന്തിക്കേണ്ടി വരുന്നത് പലപ്പോഴും ആശയവിനിമയത്തിലെ അപാകത കൊണ്ടായിരിക്കും. പങ്കാളി പറയാത്ത കാര്യങ്ങളെ കുറിച്ചാകും അമിതമായി ചിന്തിക്കുന്നവര്‍ ആലോചിച്ച് കൊണ്ടിരിക്കുക. ഇത്തരത്തിലുള്ള അനാവശ്യ ആലോചനകള്‍ക്ക് അവസരം കൊടുക്കാതിരിക്കാന്‍ എല്ലാം പങ്കാളിയോട് തുറന്ന് പറയുക. നിങ്ങളുടെ ചെറിയ വിശേഷങ്ങളും ചിന്തകളും വികാരങ്ങളും ഇങ്ങനെ പങ്കുവയ്ക്കണം. ഇതു ബന്ധം മെച്ചപ്പെടാനും സഹായിക്കും.

∙ വ്യക്തമായ ആശയവിനിമയം

പരസ്പരം പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോൾ ഇവരോട് സംസാരിക്കാതെ ഇരിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കുകയേ ഉള്ളൂ. കാരണം അനാവശ്യമായി ചിന്തിച്ച് നെഗറ്റിവിറ്റിയുടെ ഏതറ്റം വരെയും ഇവര്‍ പോകാം. ഇതിനാല്‍ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനായി ഇവരോട് വ്യക്തമായും കൃത്യമായും തുറന്നു സംസാരിക്കണം. ഇല്ലെങ്കില്‍ നിങ്ങള്‍ മിണ്ടാതിരിക്കുന്ന സമയത്ത് അനാവശ്യമായി ചിന്തിച്ച് സ്വയം പഴിച്ചും പങ്കാളിയില്‍ കുറ്റം കണ്ടെത്തിയും പരിഹരിക്കാന്‍ വയ്യാത്ത തലത്തിലേക്ക് ഇവർ പ്രശ്നങ്ങളെ എത്തിച്ചെന്നു വരാം.

Content Summary: How to Handle Overthinking Partner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com