ADVERTISEMENT

എന്തിനായിരിക്കും പരസ്യങ്ങളിൽ അനാവശ്യമായി സ്ത്രീകള്‍? സ്ത്രീ ശരീരം ആകര്‍ഷണീയമാണെന്ന ബോധം കാലങ്ങളായി സമൂഹത്തിന്റെ മനസ്സിൽ ഉണ്ട്. ചിലർ പറയുന്നതു കേട്ടിട്ടില്ലേ "എനിക്കൊരു പെൺകുട്ടിയുടെ അമ്മയോ അച്ഛനോ ആകണമെന്ന്? അണിയിച്ചൊരുക്കി നല്ല പൊട്ടൊക്കെ വെച്ച്, മാലയും വളയും കൊലുസ്സും ഒക്കെ ഇട്ട് നടത്താനായിരുന്നു ഇഷ്ടം" എന്ന്. അതൊക്കെ വളരെ നിരുപദ്രവകരമല്ലേ, ഓരോരുത്തരുടെ ഇഷ്ടമല്ലേ എന്നൊക്കെ നമുക്ക് തോന്നും. പക്ഷേ സമൂഹത്തിന്റെ ചില ഡീപ്പ് കണ്ടീഷനിങ്ങ് അതിൽ പ്രവർത്തിക്കുന്നുണ്ട് അതുകൊണ്ടാണ് ഭംഗിയായി ഒരുക്കി നടത്തേണ്ട ആരോ ആണ് പെണ്ണ്, പെൺകുട്ടി, സ്ത്രീയെന്നൊക്കെ തോന്നുന്നത്. 

1949ൽ സിമൺ ഡി ബുവേ എന്നൊരു എഴുത്തുകാരി 'ദി സെക്കന്റ് സെക്സ്' എന്നൊരു  പുസ്തകം എഴുതിയിരുന്നു. സ്ത്രീപക്ഷ പുസ്തകമാണ്. അതിൽ പറഞ്ഞിരിക്കുന്ന ഒരു കാര്യം "She Is Encouraged To Treat Her Whole Person As A Doll" എന്നാണ്. ഒരു സാധനത്തെപ്പോലെ സ്ത്രീയെ കണ്ടിരുന്ന സമൂഹത്തിനു അല്ലറ ചില്ലറ മാറ്റമൊക്കെ ഉണ്ടായിട്ടുണ്ട്. (ഈ വിഷയത്തിൽ സാധനം എന്നുള്ള വാക്കും കുറച്ച് കോംപ്ലിക്കേറ്റഡ് ആണ്. പഴയകാലത്ത് ലേശം വഴിമാറി അല്ലെങ്കിൽ വഴിതെറ്റി നടക്കുന്ന സ്ത്രീകളെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരുന്ന വാക്കാണ് സാധനം. അവരുടെ ഐഡന്റിറ്റിയെ തന്നെ ഈ ലോകത്തുനിന്ന് മാറ്റിക്കളയാം എന്ന ഉദ്ദേശത്തോടെയാണ് ഈ വാക്ക് തന്നെ ഉപയോഗിച്ചിരുന്നത്)

മുംബൈ കോടതിയുടെ വിധിവന്നത് കണ്ടില്ലേ സ്ത്രീകളെ ഐറ്റം എന്ന് പറയാൻ പാടില്ല. അങ്ങനെ വിശേഷിപ്പിച്ചതിന് ഒന്നര വർഷം തടവൊക്കെയാണ് കോടതി വിധിച്ചത്. എത്രകാലം ശിക്ഷ കിട്ടി എന്നുള്ളതല്ല അങ്ങനെയുള്ള ചില വാക്കുകളിൽ സ്ത്രീയെ വിശേഷിപ്പിക്കുന്നത് ശരിയല്ല. വിശേഷ ബുദ്ധിയുള്ള ജീവികൾ എന്ന നിലയിൽ എല്ലാ മനുഷ്യന്മാരും ഏകദേശം ഒരേ വിതാനത്തിൽ പരിഗണിക്കപ്പെടണം അത്രയേ ഫെമിനിസവും പറയുന്നുള്ളു. ഇത്രയും കാലം ലോകം ഇങ്ങനെയൊക്കെ പോയില്ലേ, ഇപ്പോഴും ഇവിടെ പെണ്ണുങ്ങൾക്ക് ഒരു പ്രശ്നവുമില്ല, ഒക്കെ വെറുതെ പറഞ്ഞുണ്ടാക്കുന്നതാണ് എന്നിങ്ങനെ പറയുന്ന ആളുകളെ കണ്ടാൽ അവരോട് "അയിന്"?  നിങ്ങൾ എന്താണ് പറയുന്നത് എന്ന് തിരിച്ച് ചോദിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com