ADVERTISEMENT

ഫാഷൻ ലോകത്തെ സെൻസേഷണൽ താരമാണ് ജാൻവി കപൂർ. വ്യത്യസ്തമായ ശൈലികളിലൂടെ എപ്പോഴും പ്രശംസ നേടുന്ന ജാൻവിയുടെ പുത്തൻ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ തരംഗമായി. ഫ്ലോറൽ ഡിസൈനിലുള്ള ഗൗണിലാണ് ജാൻവി തിളങ്ങിയത്. 

Read More: കൊലപാതകത്തിന് പിന്നാലെ ഹീറോയിക് മ്യൂസിക്, സിഗരറ്റ് പുകയൂതി റീലുകൾ; അരുതുകൾക്കുള്ള ഉത്തരമോ ജോക്കർ ഫെലിക്സ്

ബോഡികോൺ ഗൗണിലാണ് ജാൻവി എത്തിയത്. സ്വകയർ നെക്ക് ഗൗണിന്, മനോഹരമായ സ്ട്രാപ്പ് സ്ലീവാണ് നൽകിയത്. ബ്ലാക്ക് സ്വീക്വൻസ്ഡ് വസ്ത്രത്തിൽ മഞ്ഞയും പച്ചയും പിങ്കും പൂക്കളാണ് സ്റ്റൈൽ ചെയ്തത്. ജാൻവിയുെട സിമ്പിൾ ഗൗണിന്റെ വിലയും ഫാഷൻ ലോകത്ത് ചർച്ചയായി. റേച്ചൽ ഗിൽബെർട്ട് എന്ന ലേബലിൽ നിന്നുള്ളതാണ് വസ്ത്രം. 2.64 ലക്ഷം രൂപയാണ് വസ്ത്രത്തിന്റെ യഥാർഥ വില. ഓഫറിന് ശേഷം 1.3 ലക്ഷം രൂപയ്ക്കാണ് സൈറ്റിൽ പ്ലേസ് ചെയ്തത്. 

janhvi-kapoor-stylish-look-in-a-floral-printed-sequin-dress1
Image Credits: Instagram/janhvikapoor

സിമ്പിൾ മേക്കപ്പാണ് ജാൻവി ഫോളോ ചെയ്തത്. കണ്ണിന് ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്. ന്യൂഡ് ലിപ്സ്റ്റിക്കും ബ്ലഷ്ഡ് കവിളുകളും താരത്തെ കൂടുതൽ സുന്ദരിയാക്കി. ആക്സസറീസൊന്നും പെയർ ചെയ്തിട്ടില്ല. 

janhvi-kapoor-stylish-look-in-a-floral-printed-sequin-dress2
Image Credits: Instagram/janhvikapoor

Content Summary: Janhvi Kapoor Stylish Look In A Floral-Printed Sequin Dress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com