ADVERTISEMENT

പാക്കിസ്ഥാനിൽ ഇറാൻ നടത്തിയ അപ്രതീക്ഷിതമായ ആക്രമണത്തിലും തിരിച്ചടിയിലും ഞെട്ടിയിരിക്കുകയാണ് ലോകം. പാക്കിസ്ഥാനിൽ താവളമുറപ്പിച്ചിരിക്കുന്ന ജെയ്ഷ് അൽ അദ്ൽ ഭീകരഗ്രൂപ്പിനെതിരെയാണ് ആക്രമണം നടത്തിയതെന്നാണ് ഇറാൻ പറയുന്നു. ഈ ഭീകരസംഘടനയുടെ ആസ്ഥാന തകർത്തെന്നും ഇറാനിയൻ ദേശീയമാധ്യമം അവകാശപ്പെടുകയും ചെയ്തു. എന്നാൽ മിസൈൽ ആക്രമണങ്ങളിൽ 2 കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടെന്നാണ് പാക്കിസ്ഥാന്‍ അറിയിച്ചത്.

ജുൻഡല്ല എന്ന ഭീകരസംഘടന

2012ലാണ് ജെയ്ഷ് അൽ അദ്ൽ ഭീകരസംഘടന രൂപീകരിക്കപ്പെട്ടത്. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന തെക്കുകിഴക്കൻ മേഖലകളിലാണ് ഇവർ പ്രധാനമായും പ്രവർത്തിക്കുന്നത്. 2013ൽ 14 ഇറാനിയൻ റവല്യൂഷനറി ഗാർഡുകളെ കൊലപ്പെടുത്തിയ ആക്രമണം നടന്നതോടെയാണ് ഇവരെക്കുറിച്ച് ലോകമറിഞ്ഞത്. ഇറാൻ സൈന്യത്തിന്റെ ഭാഗമായ റവല്യൂഷനറി ഗാർഡുകൾ സിറിയയിൽ നടത്തുന്ന യുദ്ധത്തിനു പ്രതികാരമെന്ന നിലയിലാണ് തങ്ങളുടെ ആക്രമണമെന്ന് ഇവർ പിന്നാലെ അറിയിച്ചു.

സലാഹുദീൻ ഫറൂഖി എന്നയാൾ നയിക്കുന്ന ജെയ്ഷ് അൽ അദ്ൽ ഇറാനിലുമുള്ള ബലൂചിസ്ഥാനും സിസ്റ്റാൻ എന്ന പ്രവിശ്യയും സ്വതന്ത്രമാക്കണമെന്നും വാദിക്കുന്നു. 2010ൽ ഇറാനിയൻ ആക്രമണത്തിൽ തകർന്നു പോയ ജുൻഡല്ല എന്ന ഭീകരസംഘടനയുടെ അംഗങ്ങളാണ് ജെയ്ഷ് അൽ അദ്ൽ രൂപീകരിച്ചതെന്നും അഭ്യൂഹമുണ്ട്.

അന്നത്തെ ആക്രമണത്തിൽ ജുൻഡല്ല നേതാവായ അബ്ദോൽമാലിക് റിഗിയെ ഇറാൻ പിടികൂടുകയും വധിക്കുകയും ചെയ്തു. 

ഗറില്ല യുദ്ധമുറകൾ

രൂപീകരണത്തിനു ശേഷം മുതൽ ഇന്നുവരെ ഇറാനിയൻ സൈനികരെയും അധികൃതരെയുമാണ് പ്രധാനമായും ജെയ്ഷ് അൽ അദ്ൽ ലക്ഷ്യം വയ്ക്കുന്നത്. കഴിഞ്ഞവർഷം ഗ്രൂപ്പ് ഒരു പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. രണ്ട് ഇറാനിയൻ പൊലീസുകാർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഗറില്ല യുദ്ധമുറകളാണ് ജെയ്ഷ് അൽ അദ്ൽ ഉപയോഗിക്കുന്നത്. 

ഇൻഫ്രാറെഡ് ക്യാമറകളും മറ്റ് ആധുനിക ഉപകരണങ്ങളും ഉപയോഗിക്കാനുള്ള പ്രാവീണ്യം, മേഖലയിലെ ഭൂപ്രകൃതിയെപ്പറ്റിയുള്ള അറിവ് തുടങ്ങിയവ ജെയ്ഷ് അൽ അദ്‌ലിനെ അപകടകാരികളാക്കുന്നു. ഇറാനിലെ കുർദ് സംഘടനകളുമായും ജെയ്ഷ് അൽ അദ്‌ലിനു ബന്ധമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഈ ഭീകരസംഘടനയ്ക്കു പിന്നിൽ യുഎസ് ആണെന്ന് ഇറാൻ ആരോപിക്കുന്നുണ്ടെങ്കിലും ജെയ്ഷ് അൽ അദ്‌ലിനെ ഭീകരസംഘടനയായാണ് യുഎസ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT