ADVERTISEMENT

90,000 എംഎഎച്ച് ബാറ്ററി ശേഷിയും 300 വാട്ട് വരെ ഔട്ട്പുട്ടുമുള്ള പവർഹബ് 300 അവതരിപ്പിച്ചു ആംബ്രെൻ. ഫ്ലിപ്കാർട്ടിലും ആമസോണിലും കൂടാതെ ആംബ്രേൻ വെബ്‌സൈറ്റിലും പവർഹബ് 300 ലഭ്യമാകും. സ്‌മാർട്ഫോണുകൾ, ലാപ്‌ടോപ്പുകൾ, മിനി ഫ്രിഡ്ജുകൾ, ടിവികൾ, സ്പീക്കറുകൾ, മിനി ഫാനുകൾ എന്നിവയുൾപ്പെടെ എല്ലാ ഉപകരണങ്ങളും പ്രവർത്തിപ്പിക്കാനാകും. 365 ദിവസത്തെ വാറന്റിയോടെയാണ് പവർ സ്റ്റേഷൻ വരുന്നത്.

‌2.6 കിലോഗ്രാം ഭാരമുള്ള, ആംബ്രെൻ പവർഹബ് 300, മടക്കാവുന്ന ഹാൻഡിലോടുകൂടിയ രൂപകൽപ്പനയിലാണ് അവതരിപ്പിക്കുന്നത്.പവർ കട്ട് സമയത്ത് എമർജൻസി ഇൻഡോർ പവർ ബാക്കപ്പായും ഇതിന് പ്രവർത്തിക്കാനാകും. എസി, യുഎസ്ബി-എ, റൗണ്ട് ഡിസി, ടൈപ്-സി എന്നിവയുൾപ്പെടെ എട്ട് ഔട്ട്‌പുട്ട് പോർട്ടുകളാൽ സജ്ജീകരിച്ചിരിക്കുന്ന പവർഹബ് 300, ഒരേസമയം 8 ഉപകരണങ്ങൾ വരെ ചാർജ് ചെയ്യാനാകും.

ambrane-powerhub-1 - 1

വലിയ ബാറ്ററി കപ്പാസിറ്റി, പവർ തീരുമെന്ന ആശങ്കയില്ലാതെ ദീർഘനേരം ഉപയോഗിക്കാൻ അനുവദിക്കുന്നു. പവർഹബ് 300, സാധാരണ ഗാർഹിക വൈദ്യുതി ആവശ്യങ്ങളിൽ ഭൂരിഭാഗവും നിറവേറ്റാൻ പ്രാപ്തമാക്കുന്നതിനാൽ വീടുകൾക്കുള്ള മികച്ച ബാക്കപ്പ് പവർ സ്രോതസ്സാണെന്നു കമ്പനി പറയുന്നു. ഓവർചാർജ് പ്രൊട്ടക്ഷൻ, ഷോർട് സർക്യൂട്ട് പ്രൊട്ടക്ഷൻ, ടെമ്പറേച്ചർ റസിസ്റ്റൻസ്, ബിഐഎസ് സർട്ടിഫിക്കേഷൻ എന്നിവഎല്ലാ ഉപയോഗത്തിലും സുരക്ഷ ഉറപ്പ് നൽകുന്നുവെന്നാണ് കമ്പനിയുടെ അവകാശവാദം.

യാത്രയ്ക്കും ഔട്ട്ഡോർ പ്രവർത്തനങ്ങൾക്കുമുള്ള വർദ്ധിച്ചുവരുന്ന ആവശ്യം അനുസരിച്ച്, പവർഹബ് 300 പോലെയുള്ള വിശ്വസനീയമായ പവർ സൊല്യൂഷനുകളുടെ ആവശ്യം എന്നത്തേക്കാളും പ്രധാനമാണെന്ന് ആംബ്രേൻ ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ അശോക് രാജ്പാൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com