ADVERTISEMENT

പബ്ജിക്കും ഫ്രീഫയറിനും ശേഷം മലയാളി ഗെയിമർമാരുടെ മനം കീഴടക്കി ഫസ്റ്റ് പഴ്സൺൻ ഷൂട്ടർ (എഫ്പിഎസ്) മൾട്ടിപ്ലെയർ ഗെയിം ‘ദി ഫൈനൽസ്’. ശത്രുക്കളെ, കളിക്കാരുടെ ഭാവനയ്ക്കനുസരിച്ച് ഇല്ലാതാക്കുകയാണ് ഈ ഗെയിമിന്റെയും സ്വഭാവം. സംഘമായുള്ള  മത്സരങ്ങളാണുള്ളത്. വിവിധ ആയുധങ്ങൾ, ഗാഡ്ജറ്റുകൾ, കഴിവുകൾ (സ്കിൽസ്), ആക്സസറികൾ എന്നിവയുടെ വിന്യാസത്തിലൂടെ കളിക്കാർക്കു പോരാളിയെ നിർമിക്കാം. 

എംബാർക് സ്റ്റുഡിയോസാണു ഫൈനൽസിന്റെ നിർമാതാക്കൾ. കഴിഞ്ഞ വർഷം ഡിസംബർ 7ന് പുറത്തിറങ്ങിയ ഗെയിം ഇതിനകം ഷൂട്ടിങ് ഗെയിമുകളിൽ തരംഗമായിട്ടുണ്ട്. പ്ലേസ്റ്റേഷൻ, എക്സ്ബോക്സ്, കംപ്യൂട്ടർ എന്നിവയിൽ ഓൺലൈൻ സ്ട്രീമിങ് വഴി കളിക്കാം. പുതിയ കളിസ്ഥലങ്ങളും (മാപ്പ്), ലോഡൗട്ടുകളും അടക്കം നിലവിൽ ഒന്നാം സീസണാണ് നിലവിലുള്ളത്. 

finals-game-1 - 1

കോൾ ഓഫ് ഡ്യൂട്ടി പോലുള്ള ഗെയിമുകളിൽ കാണുന്ന സാധാരണ എഫ്പിഎസ് മോഡുകൾക്ക് പകരം ക്യാഷ് പേഔട്ടുകൾ ക്ലെയിം ചെയ്യുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഫൈനൽസ്. ദി ഹംഗര്‍ ഗെയിംസ് ,ഗ്ലാഡിയേറ്റർ തുടങ്ങിയവയിൽ നിന്നാണ് ഗെയിം  പ്രചോദനം ഉൾക്കൊണ്ടതെന്ന് ഡെവലപ്പർ എംബാർക്ക് സ്റ്റുഡിയോസ് പറയുന്നു. 

ലൈറ്റ് , മീഡിയം,ഹെവി എന്നീ സ്കെയിലുകളെ അടിസ്ഥാനമാക്കി കളിക്കാർ അവരുടെ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നു. ഓരോ ക്ലാസും വ്യത്യസ്ത ഉപകരണങ്ങളാലും കഴിവുകളും സ്വകാര്യമാണ്. ഗ്രാപ്ലിംഗ് ഹുക്ക് അല്ലെങ്കിൽ എവേസീവ് ഡാഷ് പോലെയുള്ള വേഗതയും ചലനവുമായി ബന്ധപ്പെട്ട നിരവധി കഴിവുകൾ ലൈറ്റ് ക്ലാസിന് നൽകിയിട്ടുണ്ട്.  ഹെവി ക്ലാസിന് RPG, C4 പോലുള്ള ശക്തമായ വിനാശകരമായ ഉപകരണങ്ങളും മെഷ്, ഡോം ഷീൽഡ് പോലുള്ള സംരക്ഷണങ്ങളുമുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com