ADVERTISEMENT

എറണാകുളം ഉദ്യോഗമണ്ഡലിലെ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ 62 മാനേജർ/ടെക്നിഷ്യൻ ഒഴിവ്. ഒാൺലൈൻ അപേക്ഷ ജനുവരി 23 വരെ.

തസ്തികയും യോഗ്യതയും.

∙സീനിയർ മാനേജർ/ഡപ്യൂട്ടി മാനേജർ (ഹ്യൂമൻ റിസോഴ്സസ് ആൻഡ് അഡ്മിനി സ്ട്രേഷൻ): എച്ച്ആർ/പഴ്സനേൽ മാനേജ്മെന്റ്/ഇൻഡസ്ട്രിയൽ റിലേഷൻസ്/ലേബർ വെൽഫെയർ/സോഷ്യൽ വർക് (പഴ്സനേൽ/എച്ച്ആർ മാനേജ്മെന്റ് സ്പെഷലൈസേ ഷനോടെ)/ബിസിനസ് അഡ്മിനിസ്ട്രേഷനിൽ (പഴ്സനേൽ/എച്ച്ആർ മാനേജ്മെന്റ് സ്പെഷലൈസേഷനോടെ) പിജി അല്ലെങ്കിൽ പിജി ഡിപ്ലോമ.

∙സീനിയർ മാനേജർ/ഡപ്യൂട്ടി മാനേജർ (കോർപറേറ്റ് കമ്യൂണിക്കേഷൻസ്): പബ്ലിക് റിലേഷൻസ്/ മാസ് കമ്യൂണിക്കേഷൻ/ജേണലിസത്തിൽ പിജി അല്ലെങ്കിൽ പിജി ഡിപ്ലോമ.

∙അസിസ്റ്റന്റ് മാനേജർ (റിസർച് ആൻഡ് ഡവലപ്െമന്റ്): എംഎസ്‌സി കെമിസ്ട്രി.

∙അസിസ്റ്റന്റ് മാനേജർ (ഇൻഡസ്ട്രിയൽ എൻജിനീയറിങ്): ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം, ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങിൽ 2വർഷ പിജി/ഡിപ്ലോമ.

∙ടെക്നിഷ്യൻ (പ്രോസസ്) (പുരുഷൻ): കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രിയിൽ ബിഎസ്‌സി അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ്/കെമിക്കൽ ടെക്നോളജിയിൽ (പെട്രോകെമിക്കൽ ടെക്നോളജി ഉൾപ്പെടെ) എൻജിനീയറിങ് ഡിപ്ലോമ.

പരിചയം, പ്രായപരിധി, ശമ്പളം:

∙സീനിയർ മാനേജർ: 9 വർഷം; 45; 70,000-2,00,000.

∙ഡപ്യൂട്ടി മാനേജർ: 6 വർഷം; 40; 60,000-1,80,000.

∙അസിസ്റ്റന്റ് മാനേജർ: 3 വർഷം; 35; 50,000-1,60,000.

∙ടെക്നിഷ്യൻ: 2 വർഷം; 35; 23,350-1,15,000.

English Summary:

FACT Manager Technician vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com