ADVERTISEMENT

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ ഒഴിവ്. കരാർ നിയമനം. കെഎസ്ആർടിസിയിലെ നിലവിലെ ജീവനക്കാർക്കും അപേക്ഷിക്കാം. 600 ഒഴിവുകൾ പ്രതീക്ഷിക്കുന്നു. ഒാൺലൈൻ അപേക്ഷ ജനുവരി 26 വരെ.

∙യോഗ്യത: പത്താം ക്ലാസ് ജയം. മുപ്പതിലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ 5 വർഷ ഡ്രൈവിങ് പരിചയം. ഹെവി ഡ്രൈവിങ് ലൈസൻസ്. തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടർ വെഹിക്കിൾ വകുപ്പിൽനിന്നു നിശ്ചിത സമയത്തി നുള്ളിൽ കണ്ടക്ടർ ലൈസൻസ് നേടണം. ഇംഗ്ലിഷും മലയാളവും എഴുതാനും വായിക്കാനും അറിയണം.

∙പ്രായം: 24–55. ശമ്പളം: 8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ. അധികമണിക്കൂറിനു 130 രൂപ അധിക സമയ അലവൻസായി നൽകും.

∙തിരഞ്ഞെടുപ്പ്: ഡ്രൈവിങ് ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കി തയാറാക്കുന്ന റാങ്ക് ലിസ്റ്റ് മുഖേന.

വനിതാ ഡ്രൈവർ കം കണ്ടക്ടർ അവസരവും

െകഎസ്ആർടിസി സ്വിഫ്റ്റിൽ വനിതാ ഡ്രൈവർ കം കണ്ടക്ടർ ഒഴിവ്. കരാർ വ്യവസ്ഥയിൽ ദിവസവേതന നിയമനമാണ്. ഒാൺലൈൻ അപേക്ഷ ജനുവരി 26 വരെ.

∙യോഗ്യത: പത്താം ക്ലാസ്/തത്തുല്യ ജയം. തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടർ വാഹന വകുപ്പിൽ നിന്നും നിശ്ചിത സമയത്തിനുള്ളിൽ കണ്ടക്ടർ ലൈസൻസ് നേടണം. പാസഞ്ചർ ട്രാൻസ്‌പോർട് വാഹനം ഒാടിക്കുന്നതിനുള്ള ആരോഗ്യം ഉണ്ടായിരിക്കണം.

∙പ്രായപരിധി: HPV ലൈസൻസുള്ളവർക്ക് 35 വയസ്സും LMVലൈസൻസുള്ളവർക്ക് 30 വയസ്സും.

∙ശമ്പളം: 8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ. അധികമണിക്കൂറിനു 130 രൂപ അധിക സമയ അലവൻസായി നൽകും. www.kcmd.in

English Summary:

KSRTC Swift Conductor Driver job vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com