ADVERTISEMENT

ആരോഗ്യകേരളത്തിൽ വിവിധ ജില്ലകളിലായി നിരവധി ഒഴിവുകൾ. കരാർ നിയമനമാണ്. കാസർകോട്, മലപ്പുറം ജില്ലകളിലാണ് അവസരം.

കാസർകോട്

കാസർകോട് നാഷനൽ ഹെൽത്ത് മിഷനിൽ ‍10 കരാർ ഒഴിവ്. ഫെബ്രുവരി 10 നകം ഒാൺലൈനായി അപേക്ഷിക്കണം.

∙തസ്തികകൾ: ഡയറ്റീഷ്യൻ, ഇഇജി ടെക്നിഷ്യൻ, സെക്കൻഡറി പാലിയേറ്റീവ് സ്റ്റാഫ് നഴ്സ്, ഡേറ്റ എൻട്രി ഒാപ്പറേറ്റർ, ഡെന്റൽ ഹൈജീനിസ്റ്റ്, പബ്ലിക് റിലേഷൻ ഒാഫിസർ/ പബ്ലിക് റിലേഷൻസ് ഒാഫിസർ കം ലെയ്സൻ ഒാഫിസർ, ജെപിഎച്ച്എൻ/ ആർബിഎസ്കെ നഴ്സ്, പതോളജിസ്റ്റ്.

മലപ്പുറം

നാഷനൽ ഹെൽത്ത് മിഷനു കീഴിൽ മലപ്പുറത്ത് സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ കരാർ നിയമനം. ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഇഎൻടി, ഡെർമറ്റോളജി, സൈക്യാട്രി, ഒഫ്താൽമോളജി സ്പെഷ്യൽറ്റികളിലാണ് അവസരം. ഫെബ്രുവരി 7 വരെ അപേക്ഷിക്കാം. www.arogyakeralam.gov.in

English Summary:

National Health Mission Nurse PRO VacanciesThozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com