ADVERTISEMENT

ആലുവ ഉദ്യോഗമണ്ഡലിലെ ഫെർട്ട്‌ലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ അപ്രന്റിസ് അവസരം. വിവിധ ട്രേഡുകളിലായി 98 അപ്രന്റിസ് ഒഴിവുണ്ട്. ഒരു വർഷ പരിശീലനം. മേയ് 20 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙ട്രേഡ്, ഒഴിവുകളുടെ എണ്ണം ബ്രാക്കറ്റിൽ: ഫിറ്റർ (24), ഇലക്ട്രീഷ്യൻ (15), സിഒപിഎ/ഫ്രണ്ട് ഒാഫിസ് അസിസ്റ്റന്റ് (12), ഇൻസ്ട്രുമെന്റ് മെക്കാനിക് (12), വെൽഡർ- ഗ്യാസ് ആൻഡ് ഇലക്ട്രിക് (9), മെഷിനിസ്റ്റ് (8), മെക്കാനിക് മോട്ടോർ വെഹിക്കിൾ (6), പ്ലംബർ (4), മെക്കാനിക്-ഡീസൽ (4), പെയിന്റർ (2), കാർപെന്റർ (2).

∙യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ 60% മാർക്കോടെ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി അംഗീകൃതം). പട്ടികവിഭാഗക്കാർക്ക് 50% മാർക്ക് മതി.

∙പ്രായം: 23 കവിയരുത്. അർഹർക്ക് ഇളവ്.

∙സ്റ്റൈപൻഡ്: 7,000.

ഒാൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഇനിപ്പറയുന്ന വിലാസത്തിൽ മേയ് 25 വരെ അയയ്ക്കാം. Senior Manager (Training), FACT Training and Development Centre, Udyogamandal, Pin-683 501.

കൂടുതൽ വിവരങ്ങൾക്ക്: www.fact.co.in

English Summary:

Fitter Electrician Trade apprenticeship opportunity in FACT

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com