ADVERTISEMENT

ഏപ്രിൽ 12നു റദ്ദായ സിവിൽ പൊലീസ് ഓഫിസർ റാങ്ക്‌ ലിസ്റ്റിൽനിന്ന് 65 പേർക്കുകൂടി നിയമന ശുപാർശയായി. തിരുവനന്തപുരം (എസ്എപി) ജില്ലയിൽ 11, പത്തനംതിട്ട (കെഎപി–3) ജില്ലയിൽ 19, ഇടുക്കി (കെഎപി–5) ജില്ലയിൽ 15, കാസർകോട് (കെഎപി–4) ജില്ലയിൽ 20 എന്നിങ്ങനെയാണു നിയമനം.

പുതിയ നിയമനനില ചുവടെ

തിരുവനന്തപുരം: ഓപ്പൺ മെറിറ്റ്–594, ഈഴവ–590, എസ്‌സി–1237, എസ്ടി–സപ്ലിമെന്ററി 9, മുസ്‌ലിം–879, എൽസി/എഐ–939, ഒബിസി–574, വിശ്വകർമ–822, എസ്ഐയുസി നാടാർ–636, ഹിന്ദു നാടാർ–542, എസ്‌സിസിസി–സപ്ലിമെന്ററി 1, ധീവര–764. ആകെ–670.

പത്തനംതിട്ട: ഓപ്പൺ മെറിറ്റ്–710, ഈഴവ–715, എസ്‌സി–1274, എസ്ടി–സപ്ലിമെന്ററി 24, മുസ്‌ലിം–977, എൽസി/എഐ–883, ഒബിസി–898, വിശ്വകർമ–730, എസ്ഐയുസി നാടാർ–1075, എസ്‌സിസിസി–സപ്ലിമെന്ററി 6, ധീവര–695. ആകെ–792.

കാസർകോട്: ഓപ്പൺ മെറിറ്റ്–497, എസ്‌സി–1137, എസ്ടി–സപ്ലിമെന്ററി 21, മുസ്‌ലിം–947, എൽസി/എഐ–906, ഒബിസി–491, വിശ്വകർമ–753, എസ്ഐയുസി നാടാർ–793, എസ്‌സിസിസി–സപ്ലിമെന്ററി 3, ധീവര–740, ഹിന്ദു നാടാർ–537. ഈഴവ വിഭാഗത്തിൽ ഓപ്പൺ മെറിറ്റിനുള്ളിലാണ് നിയമനം. ആകെ–611.

ഇടുക്കി: ഓപ്പൺ മെറിറ്റ്–377, ഈഴവ–387, എസ്‌സി–444, എസ്ടി–സപ്ലിമെന്ററി 21, മുസ്‌ലിം–625, എൽസി/എഐ–541, ഒബിസി–404, വിശ്വകർമ–570, എസ്ഐയുസി നാടാർ–417, ഹിന്ദു നാടാർ–405, എസ്‌സിസിസി–414, ധീവര–384. ആകെ–422

നിയമന ശുപാർശ 202 ഒഴിവിലേക്ക്

സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിൽ നിന്നു വിവിധ ബറ്റാലിയനുകളിലായി റിപ്പോർട്ട് ചെയ്ത 202 ഒഴിവിൽ നിയമന ശുപാർശ തയാറാകുന്നു. കൂടുതൽ ഒഴിവ് തിരുവനന്തപുരം ജില്ലയിലാണ്–48. കുറവ് ഇടുക്കി ജില്ലയിൽ–4. മറ്റു ജില്ലകളിലെ ഒഴിവ്: പത്തനംതിട്ട–8, എറണാകുളം–29, തൃശൂർ–35, മലപ്പുറം–47, കാസർകോട്–31. 202 ഒഴിവിൽ 41 ഒഴിവുകൾ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ച ഏപ്രിൽ 12ന് റിപ്പോർട്ട് ചെയ്തതാണ്.

പുതിയ ലിസ്റ്റിലേക്ക് ഒഴിവൊന്നുമായില്ല

സിവിൽ പൊലീസ് ഓഫിസർ തസ്തികയിൽ ഏപ്രിൽ 15നു നിലവിൽ വന്ന റാങ്ക് ലിസ്റ്റിലേക്ക് ഇതുവരെ ഒഴിവൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മുൻ ലിസ്റ്റിൽനിന്നു നിയമന ശുപാർശ പൂർത്തിയായശേഷം ജോലിയിൽ പ്രവേശിക്കാത്തവരുടെ ഒഴിവായിരിക്കും (എൻജെഡി) ആദ്യം റിപ്പോർട്ട് ചെയ്യുക. ഇതിനുശേഷമേ പുതിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുള്ളൂ. 7 ബറ്റാലിയനിലായി 6647 പേരാണു പുതിയ റാങ്ക് ലിസ്റ്റിലുള്ളത്.

വനിതാ സിപിഒ റാങ്ക് ലിസ്റ്റിൽ 967 പേർ

പൊലീസ് വകുപ്പിൽ വനിതാ സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 674, സപ്ലിമെന്ററി ലിസ്റ്റിൽ 293 എന്നിങ്ങനെ 967 പേരെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുനഃപരിശോധന, ഉത്തരക്കടലാസ് ഫോട്ടോകോപ്പി, ലിസ്റ്റിൽനിന്ന് ഒഴിവാകൽ എന്നിവയ്ക്കു മേയ് 4നകം അപേക്ഷ നൽകണം.

English Summary:

Civil Police Officer Recruitment PSC Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com