ADVERTISEMENT

 ടൂറിസത്തിന് ദീര്‍ഘകാലപദ്ധതി വിഭാവനം ചെയ്ത് സംസ്ഥാന ബജറ്റ്. കോവി‍ഡിന്‍റെ പശ്ചാത്തലത്തില്‍ വിദേശ വിനോദസഞ്ചാരികളേക്കാള്‍ ആഭ്യന്തരവിനോദസഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനാണ് ബജറ്റ് ലക്ഷ്യമിടുന്നത്.

കോവിഡില്‍ തകര്‍ന്ന ടൂറിസത്തിന്‍റെ പുനരുജ്ജീവനത്തിന് പ്രാധാന്യം നല്‍കുന്നതാണ് സംസ്ഥാന ബജറ്റ്. ഇതിനുളള പ്രത്യേക പാക്കേജിന് സര്‍ക്കാര്‍ വിഹിതമായി 30 കോടി നീക്കിവയ്ക്കും. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വഴി  400 കോടി രൂപയുടെ വായ്പ ലഭ്യമാക്കുമെന്നതാണ് പ്രധാന നിര്‍ദേശം.   വിനോദസഞ്ചാര മേഖലയുടെ പ്രചാരണത്തിന് 50 കോടി രൂപ അധികം നീക്കിവച്ചു.

മലബാറില്‍ ലിറ്റററി ടൂറിസം സര്‍ക്യൂട്ട് പ്രഖ്യാപിച്ചു . തെക്കന്‍ ജില്ലകളില് ജൈവവൈവിധ്യ ടൂറിസ്റ്റ് സര്‍ക്യൂട്ടുകള്‍ സ്ഥാപിക്കും. കൊല്ലത്ത് ബയോ ഡൈവേഴ്സിറ്റി സ്ഥാപിക്കും. ഇവയ്ക്ക് 50 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

English Summary: Kerala Budget Tourism 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com