മൈനസ് പത്ത് ഡിഗ്രിയിൽ ചിൽ ചെയ്യാം; വാട്ടർ റൈഡുകളിൽ നനയാം, റീൽസ് ഹിറ്റ് ആയാൽ വിയറ്റ്നാമിലേക്കു പറക്കാം
Mail This Article
പൊള്ളിക്കുന്ന വേനൽച്ചൂട് കേരളം മുഴുവൻ തുടരുകയാണ്. അവധിക്കാലത്തെ ചുട്ടുപൊള്ളിക്കുന്ന ഈ വേനലിൽ നമുക്കു പോകാൻ അധികം സ്ഥലങ്ങളില്ല. പക്ഷേ, പരീക്ഷാച്ചൂടും ടെൻഷനും മറികടന്ന കുട്ടികൾക്ക് ആർത്തുലസിക്കാനും മനസ്സ് നിറയും വരെ ആസ്വദിക്കാനും അവസരം വേണം. ഈ കൊടുംചൂടിലും ശൈത്യകാലത്തിന്റെ തണുപ്പും മഞ്ഞും ആസ്വദിക്കാം, വെള്ളത്തിലിറങ്ങി ദിവസം മുഴുവൻ ഉല്ലസിക്കാം.
എങ്ങനെയാണെന്നല്ലേ? ഈ അവധിക്കാലത്ത് അതിരപ്പിള്ളിയും വാഴച്ചാലും കാണാനെത്തുന്നവർക്ക് സിൽവർസ്റ്റോം വാട്ടർ തീം പാർക്കിൽ അടുത്ത സ്റ്റോപ്പിടാം. സ്നോ സ്റ്റോം പാർക്കിൽ ഈ വേനൽച്ചൂടിലും മൈനസ് പത്ത് ഡിഗ്രിയിൽ (-10°C) ചിൽ ചെയ്യാം. സിൽവർസ്റ്റോമിൽ രാജ്യാന്തര നിലവാരമുള്ള പുതുപുത്തൻ വാട്ടർ റൈഡുകളിൽ നനയാം. വേനലിലെ കുളിർമഴ പോലെത്തെ ഈ അനുഭവങ്ങളെല്ലാം ഇപ്പോൾ അതിശയിപ്പിക്കുന്ന ഓഫറുകളിൽ ആസ്വദിക്കാനുമാകും എന്നതാണ് പ്രത്യേകത. മാത്രമല്ല, സിൽവർസ്റ്റോമിലെ നിങ്ങളുടെ ‘ഫൺ ഡേ’ വിയറ്റ്നാമിലേക്കുള്ള ഒരു ഹോളിഡേ ടിക്കറ്റുമാകാം!
റീൽസ് ഹിറ്റ് ആയാൽ വിയറ്റ്നാമിലേക്കു പറക്കാം
സിൽവർസ്റ്റോം വാട്ടർ തീം പാർക്കിന്റെ കാഴ്ചകൾ റീൽസ് ആക്കാമോ? സുഹൃത്തിനൊപ്പം വിയറ്റ്നാമിലേക്ക് യാത്ര പോകാം. ആദ്യം ചെയ്യേണ്ടത് bookings.silverstorm.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ 10% ഓഫറിൽ ടിക്കറ്റ് ബുക്ക് ചെയ്യുക. സിൽവർസ്റ്റോം, സ്നോ സ്റ്റോം, സിൽവർസ്റ്റോം റിസോർട്ട് എന്നിവിടങ്ങൾ സന്ദർശിച്ച് റീൽസ് തയാറാക്കാം. സോഷ്യൽ മീഡിയയിൽ മൂന്നു സുഹൃത്തുക്കളെ മെൻഷൻ ചെയ്ത് റീൽ ഷെയർ ചെയ്യുക. കൂടുതൽ കാഴ്ച്ചക്കാരും ലൈക്കും കിട്ടുന്ന ആളുകളെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കും.
ഒന്നാം സ്ഥാനം നേടുന്നയാൾക്ക് ഒരു സുഹൃത്തിനൊപ്പം വിയറ്റ്നാമിലേക്ക് യാത്ര പോകാം. രണ്ടാം സമ്മാനം നേടുന്ന രണ്ടു പേർക്ക് 'മഞ്ഞുമ്മൽ ബോയ്സ്' ചിത്രീകരിച്ച കൊടൈക്കനാലിലെ ഗുണ കേവ്സിലേക്ക് സുഹൃത്തിനൊപ്പം യാത്ര ചെയ്യാം. മൂന്നാം സ്ഥാനം മൂന്നു പേർക്ക് അതിരപ്പിള്ളി സിൽവർസ്റ്റോം റിസോർട്ടിൽ ഒരു രാത്രി താമസം.
ആഘോഷം 50% ഡിസ്കൗണ്ടിൽ
പരീക്ഷാച്ചൂടിൽ നിന്ന് വേനൽച്ചൂടിലേക്ക് എത്തിയ 10, പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്ക് സിൽവർസ്റ്റോം വാട്ടർ തീം പാർക്കും സ്നോ പാർക്കും 50% ഡിസ്കൗണ്ടിൽ സന്ദർശിക്കാം. കൂടെ വരുന്ന രക്ഷിതാക്കൾ, കൂട്ടുകാർ എന്നിവർക്ക് 15% ഡിസ്കൗണ്ടും നേടാം.
വിദ്യാർത്ഥികളെപ്പോലെ അധ്യാപകർക്കുമുണ്ട് ഡിസ്കൗണ്ട്. പാർക്കിലെത്തിയാലും കുട്ടികളുടെ ഉത്തരവാദിത്തം കാരണം ആഘോഷിക്കാൻ കഴിയാതെ പോകുന്ന അധ്യാപകർക്ക് ഇത്തവണ കുടുംബത്തോടൊപ്പം ടെൻഷനുകളില്ലാതെ അടിച്ചുപൊളിക്കാം. 50% ഡിസ്കൗണ്ടാണ് അധ്യാപകർക്ക് ലഭിക്കുക. കൂടെ വരുന്നവർക്ക് 15% ഡിസ്കൗണ്ടും ലഭിക്കും.