ADVERTISEMENT

2018ൽ കേരളം പ്രളയക്കെടുതിയിലായിരുന്നു. എവിടെയും നാശനഷ്ടങ്ങൾ മാത്രം. പക്ഷേ തളരാതെ മുന്നോട്ടിറങ്ങാൻ കൈപിടിച്ച ചിലരുണ്ടായിരുന്നു. ചേറും ചെളിയും നിറഞ്ഞ കൈത്തറി സാരികളിൽ നിന്നും ചേക്കുട്ടി പിറന്നതും, തളരാതെ മുന്നോട്ടിറങ്ങിയ ഒരാൾ കാരണമാണ്. ഒന്നും പാഴ്‌വസ്തുക്കൾ അല്ലെന്നും എല്ലാത്തിനും മൂല്യമുണ്ടെന്നും ലോകത്തെ ഓർമിപ്പിച്ച വ്യക്തിയാണ് ലക്ഷ്മി മേനോൻ. ഏതു പ്രതിസന്ധിയിലും അവസരവും, സാധ്യതകളുമുണ്ടെന്ന് കാണിച്ചു തന്ന ലക്ഷ്മി മനോരമ ഓൺലൈൻ ഷീ ടോക്സിലൂടെ മനസ്സ് തുറക്കുന്നു

∙ഏറ്റവും കൂടുതൽ ഇൻഫ്ലുവൻസ് ചെയ്തയാളാണ് അമ്മൂമ്മ

ഇനി ഒരു ജന്മമുണ്ടെങ്കില്‍ ഈ അച്ഛന്റെയും അമ്മയുടെയും മകളായി തന്നെ ജനിക്കണമെന്നാണ് ആഗ്രഹം. അച്ഛനും അമ്മയും എന്റെ ചേട്ടനും ഉൾപ്പെടുന്ന ചെറിയ ഗ്രൂപ്പ് എന്നതിലപ്പുറം നല്ലൊരും ലോകം ചിന്തിക്കാനേയില്ല. അമ്മൂമ്മ, കുറച്ചു ലേറ്റായി എന്റെ ജീവിതത്തിലേക്ക് വന്ന ആളാണ്. പക്ഷേ എന്നെ ഏറ്റവും കൂടുതൽ ഇൻഫ്ലുവൻസ് ചെയ്തയാളാണ്. കാരണം അച്ഛനെ നഷ്ടപ്പെട്ടതിനുശേഷമാണ് അമ്മൂമ്മ ഞങ്ങളുടെ കൂടെ താമസിക്കാൻ വരുന്നത്. അതുവരെ നമ്മളെ ഇൻഫ്ലുവൻസ് ചെയ്ത് മോൾഡ് ചെയ്തു വന്നത് അച്ഛനാണ്. പക്ഷേ ആളുള്ളപ്പോൾ നമ്മളാ വിലയറിയില്ല.

Lakshmi-Menon-img-6

∙ഞാൻ റിബലായിരുന്നു

അന്നൊക്കെ അച്ഛനും അമ്മയും പറയുന്നത് ഇഷ്ടപ്പെടാതെ 18 വയസ്സു കഴിയട്ടെ അച്ഛനും അമ്മയ്ക്കുമെതിരെ കേസ് കൊടുത്തിട്ടേ ഉള്ളൂ എന്നു പറഞ്ഞ് ഞാൻ റിബലായിരുന്നു. സ്വയംപര്യാപ്തത വേണമെന്ന നിർബന്ധമായിരുന്നു അച്ഛന്. സപ്പോർട്ട് സിസ്റ്റം വളരെ കുറവായിരുന്നു. എന്തെങ്കിലും െചയ്യുന്നുണ്ടെങ്കിൽ തനിയെ ചെയ്തോളണം, അതിന്റെ റെസ്പോൺസിബിലിറ്റിയും എടുത്തോണം. പിന്നെ മോങ്ങിക്കൊണ്ട് വരരുത്. എന്നതാണ് നിലപാട്. പക്ഷേ അതുകൊണ്ട് എനിക്കുണ്ടായ ഗുണങ്ങൾ ഒരുപാടാണ്. അത് മനസിലാക്കിയപ്പോഴേക്കും അച്ഛൻ പോയിരുന്നു.

പലകാര്യങ്ങളും അച്ഛൻ ചെയ്യിക്കുമ്പോൾ ഞാൻ മുറുമുറുക്കും ഇത് കാണുമ്പോൾ അമ്മയ്ക്ക് ചിരിവരും എങ്കിലും അച്ഛൻ ചെയ്യുന്നത് ശരിയാണെന്ന് അമ്മയ്ക്ക് ഉറപ്പുണ്ടായിരുന്നു. ഇത്രയും പ്രിവിലേജ് ആയിട്ടുള്ള ഒരു വീട്ടിൽ ജനിച്ചതുകൊണ്ട് ഓരോന്നും പറഞ്ഞ് നമുക്കുള്ള പോസിബിലിറ്റീസിനെ നഷ്ടപ്പെടുത്തരുതെന്ന് പറയും. അതുകൊണ്ട് എന്നെയും ചേട്ടനെയും ഒരുപോലെയാണ് വളർത്തിയിട്ടുള്ളത്. ഒരു ജെൻഡർ ഡിഫറൻസും ഉണ്ടായിരുന്നില്ല. ഞാൻ കാറു കഴുകുമ്പോൾ ചേട്ടൻ പാത്രം കഴുകും. എനിക്ക് ഇപ്പോഴും ആൺസുഹൃത്തുക്കളാണ് കൂടുതലും. അതുകൊണ്ട് പെൺപിള്ളേരും ആൺപിള്ളേരും തമ്മിൽ എനിക്ക് ഒരു വ്യത്യാസവും തോന്നാറില്ല.

ലക്ഷ്മി മേനോൻ
ലക്ഷ്മി മേനോൻ

∙രസകരമായ പഠന കാലം

പ്രീഡിഗ്രി ബിസിഎമ്മിലും ഡിഗ്രി ഹോംസയൻസ് കോട്ടയം സിഎംഎസിലുമാണ് ചെയ്തത്. അതിനുശേഷം ചെന്നൈയിൽ ഫാഷൻ ഡിസൈനിങ് ചെയ്തു. അതുകഴിഞ്ഞ് ഇന്റീരിയർ ഡിസൈനിങ് പഠിച്ചു. ക്യാപഷൻ ഇടുന്നത് രസകരമായ കാര്യമാണ്. ബുക്ക് വായന ചെറിയ പ്രായം മുതൽക്കുണ്ട്. മാലി രാമായണം, വള്ളത്തോളിന്റെ കവിതകൾ ഡിസിബുക്സില്‍ നിന്ന് അച്ഛൻ ഒരു കെട്ട് ബുക്കുമായാണ് വരുന്നത്. കുഞ്ഞുണ്ണി മാഷ് ഒരുപാട് ഇന്‍ഫ്ലുവൻസ് ചെയ്തിട്ടുണ്ട്. 1999 ല്‍. പഠനത്തിനായാണ് പോയത് അതിശേഷം ആർട്ടിസൻസിനുവേണ്ടിയുള്ള ഒരു ഗാലറിയിൽ വർക്ക് ചെയ്തു. അവിടെ വച്ച് നല്ല ഒരുപാട് എക്സ്പീരിയൻസുണ്ടായി ന്യൂയോർക്ക് ഫാഷൻ വീക്കിലേക്ക് ജൂവലറി ഡിസൈനറായി പോകാൻ പറ്റി.

∙സൊല്യൂഷൻ ആണ് വേണ്ടത്

വേസ്റ്റേജ് ഒരിടത്തും വരുത്തരുത്. എന്തു ചെയ്യുമ്പോഴും അതിന്റെ വാല്യു കൂട്ടണം. എല്ലാത്തിനും വേണ്ടത് ഒരു സൊല്യൂഷനാണ്. പേന ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ പേനയായിട്ടല്ല ആൾക്കാർ അതിനെ കാണുന്നത്, ഒരു സൊല്യൂഷൻ ആയിട്ടാണ്. പ്ലാസ്റ്റിക്കിനു പകരം ഒരു ഗ്രീൻ സൊല്യൂഷൻ. അവർക്ക് സപ്പോർട്ട് ചെയ്യാൻ പറ്റാത്ത ഒരു വലിയ ഗ്രൂപ്പ് ഓഫ് വിമെൻ ഇതുകൊണ്ട് ജീവിക്കുകയാണ്. കാൻസർ രോഗികളും അതിലുണ്ട്. ഇവരെയൊന്നും നേരിട്ട് പോയി പൈസ കൊടുക്കാനോ അവരുടെ കൂടെ 10 മിനിട്ട് ഇരിക്കാനോ ആളുകൾക്ക് സമയമില്ല. പക്ഷേ ഈ പേന വാങ്ങുന്നതിലൂടെ പിന്തുണയ്ക്കാനാകും. ഈ ഒരു പേനയിലൂടെ അവര്‍ കാണുന്നത് സ്ത്രീ ശാക്തീകരണമാണ്.

പിന്നെയുമുണ്ട് വെയ്സ്റ്റ് മാനേജ്മെന്റ്. പേനയിലൂടെ പ്ലാസ്റ്റിക് റീപ്ലേസ് ചെയ്യലാണ്. അതിൽ നിന്ന് ഒരു മരം നടലാണ്. അപ്പോൾ അത് പേനയല്ല. വേറൊന്തൊക്കെയോ ആയി മാറി. 6 ലക്ഷം രൂപയുടെ ഓക്സിജനാണ് ഒരു മരം ലൈഫ് ലോംഗ് നോക്കിയാൽ കിട്ടുന്നത്. അപ്പോള്‍ അത്രയും രൂപയുടെ ഒരു പേനയാണ് നമ്മളീ പത്തു പന്ത്രണ്ട് രൂപയ്ക്ക് കൊടുക്കുന്നതെന്നും ആളുകൾ പറഞ്ഞു. കോർപറേറ്റ്സിന് നമ്മൾ 12 രൂപയ്ക്കു കൊടുക്കുമ്പോൾ അവരു പറയുന്നത് 15 രൂപ ആക്കിക്കോ കാരണം ഇത് ഞങ്ങളുടെ സിഎസ്ആർ പ്രോജക്ടായിട്ടാണ് എടുക്കുന്നതെന്നാണ്.

Lakshmi-Menon-img-8

∙അമ്മൂമ്മയ്ക്കുവേണ്ടി

അമ്മൂമ്മ വളരെ ആക്ടീവ് ആയിരുന്നു. കോൺഫിഡൻസ് ലെവൽ കുറഞ്ഞു വന്നപ്പോൾ ഒരിടത്തിരുത്താൻ വേണ്ടിയാണ് തിരിയുടെ ജോലി ഏൽപിച്ചത്. അമ്മൂമ്മ ഇത് ചെയ്യുന്നതാണ് പക്ഷേ കുറച്ച് എക്സ്ട്രാ കൂടി ചെയ്യാൻ ഏൽപിച്ചു. അപ്പോൾ അമ്മൂമ്മ അത് എൻജോയ് ചെയ്യുന്നുണ്ട്. ഞാൻ അത് ഉദ്ദേശിച്ചതേ അല്ല. പക്ഷേ അതെന്റെ മുന്നില്‍ വന്ന് പെട്ട് അതിനെ വേറൊരു രീതിയിലേക്ക് അത് വളരുകയായിരുന്നു. അമ്മൂമ്മയ്ക്ക് ഒരുപാട് പ്രശംസ കിട്ടിയപ്പോൾ ഞാൻ കരുതി വേറെ ഓൾഡ് ഏജ് ഹോമിലെ അമ്മൂമ്മമാരെയും കൂടി ഇതിലേക്ക് കൊണ്ടുവരാമെന്ന്. അതിൽ നിന്നായിരുന്നു തുടക്കം. ചെറുപ്പക്കാരാരും തന്നെ ഇതിലില്ല.

∙പെൻ വിത്ത് ലവ്

യുഎസിൽ ആയിരിക്കുമ്പോൾ പേപ്പർ പെൻ ആയി സെന്റ് ഫ്രാൻസിസ്കോയിലെ സുവനിയർ എന്ന നിലയ്ക്ക് കൊടുത്തിരുന്നതാണ്. ഇവിടെ വന്നപ്പോഴാണ് പ്ലാസ്റ്റിക്കിന്റെ ഇഷ്യൂ അറിയുന്നത്. അവിടെ വേസ്റ്റ് മാനെജ്മെന്റ് ഒക്കെ ഭംഗിയായിട്ടാണ് നടക്കുന്നത്. കേരളത്തിൽ വന്നപ്പോഴാണ് ഇത് ഇത്ര പ്രശ്നമാണെന്ന് അറിയുന്നത്. അങ്ങനെ അതിനെപ്പറ്റി പഠിച്ചു. വലിയ രീതിയിൽ മാറ്റങ്ങളൊന്നും വരുത്താൻ എന്നെക്കൊണ്ട് കഴിയില്ല. പേന എങ്കിൽ പേന 100 എണ്ണം വിറ്റാല്‍ 100 പ്ലാസ്റ്റിക് പേനയ്ക്കു പകരമായി എന്നുള്ള ചിന്തയിൽ തുടങ്ങിയതാണ്. പക്ഷേ ഒരു ലക്ഷം പേന വരെ മാസം ഉണ്ടാക്കുന്നുണ്ട്.

Lakshmi-Menon-img-3

കമ്പനികൾക്ക് CSR ഫണ്ട് ഉണ്ട്. സമൂഹത്തിലെ പ്രശ്നങ്ങൾക്ക് സൊലൂഷൻ കൊണ്ടുവരാനാണ് CSR ഫണ്ട്സ്. വെയ്സ്റ്റ് മാനേജ്മെന്റിനായി ഈ ഫണ്ട് ചെലവാക്കുന്നവർ കുറവല്ല. വിമെൻ എംപവർമെന്റിനായി വലിയ ഒരു തുക തന്നെ ചിലർ മാറ്റി വച്ചിട്ടുണ്ട്. അങ്ങനെ പലരുടെയും CSR പാർട്ണർ ആക്കി നമ്മളെ മാറ്റി. നല്ല ഫണ്ട് ഇതിനകത്തേക്ക് കിട്ടി. ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. മഹീന്ദ്രയുടെ CSR ൽ നിന്നു വിളിച്ചിട്ടു ചോദിച്ചു. എങ്ങനെയാണ് ഞങ്ങൾക്ക് സപ്പോർട്ട് ചെയ്യാൻ പറ്റുകയെന്ന്. ഞങ്ങൾ സേർച്ച് ചെയ്തപ്പോൾ പെൻ ഉണ്ടെന്ന് കണ്ടു. അത് ഞങ്ങൾക്ക് ഓഫിസിൽ ഉപയോഗിക്കാൻ കഴിയുമല്ലോ. 7–8 ലക്ഷം രൂപയ്ക്ക് എത്ര പേന കിട്ടും എന്നു ചോദിച്ചു.

പേന നിർമിക്കാനായി മെഷീൻ വരെ ഡെവലപ് ചെയ്തു. മെഷീനിൽ 9–10 സെക്കന്റ് കൊണ്ട് ഒരു പേന െറഡിയായി കിട്ടും. യൂസ്ഡ് പേപ്പറുകളാണെടുക്കുന്നത്. അത് പരീക്ഷപേപ്പറുകൾ ആവാം. ഡിജിറ്റൽ പ്രിന്റ് ചെയ്യുന്ന എന്തിനെയും നമുക്ക് എടുക്കാം. ഇങ്ങനെ പേന നിർമിച്ചു കഴിഞ്ഞപ്പോൾ അതിൽ കുറച്ച് സ്പേസ് വരും. അങ്ങിനെ ആ സ്പേസിൽ കുറച്ച് വിത്തുകളും കൂടി ഇട്ടു. അങ്ങനെയാണ് അത് വിപ്ലവകരമായി പ്രൊഡക്ടായി മാറുന്നത്. 

∙ അമിതാഭ് ബച്ചന്‍ പ്രമോട്ടർ

അമിതാഭ് ബച്ചന്‍ ബിബിസിക്കു വേണ്ടി ചെയ്ത ഷോയിലാണ് ആദ്യം ഫീച്ചർ ചെയ്യുന്നത്. എന്റെ ഫസ്റ്റ് പ്രോജക്ടിനു തന്നെ അതുമാതിരി ഒരു പ്രശംസ കിട്ടി. എന്റെ കപ്പാസിറ്റി എത്രയെന്ന് എനിക്കറിയാം. ചെയ്യാൻ പറ്റാത്തത് അച്ചീവ് ചെയ്യാൻ വേണ്ടി സമയം വേസ്റ്റ് ചെയ്യുന്നില്ല. ഇന്ന് തിരി എങ്കിൽ നാളെ പേന. ബിബിസിയിൽ അമിതാഭ് ബച്ചൻ പ്രമോട്ടറായി വന്നതൊക്കെ അതിശയമാണ്.

∙ ഒരു ട്രെയിനിംഗും വേണ്ട

നമ്മുടെ കൂടെ ചേരാൻ ആരും ഒരു ട്രെയിനിംഗ് പ്രോഗ്രാമിനും പോകേണ്ട. നമ്മുടെ ചുറ്റുവട്ടത്തു നിന്നും ലഭിക്കുന്ന സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ജോലികളാണ്. 

∙ഫെയ്ക് വന്നാൽ പടയിറങ്ങും

ചേക്കുട്ടി എന്ന് രീതിയിൽ ആരെങ്കിലും ഫെയ്ക് ആയി എത്തിയാൽ നമ്മുടെ ആർമി ഇറങ്ങുകയായി. അവരുടെ യൂട്യൂബ് ചാനൽ വരെ നിർത്തിക്കും. ചേക്കുട്ടി എന്റേതല്ല അവരുടേതെല്ലാമാണ്. എന്റേതായിക്കഴിഞ്ഞാല്‍ ഇപ്പോൾ കിട്ടുന്ന ആ ഗ്രൂപ്പ് സപ്പോർട്ട് ഒരിക്കലും കിട്ടില്ല. ആ ഒരു സന്തോഷത്തിനാണ് പ്രാധാന്യം. പേനയുടെ ഗ്ലോബൽ പേറ്റന്റ് ഞാൻ എടുത്തിട്ടുണ്ട്. കോപ്പി ചെയ്തു പോകുന്നുണ്ടെന്ന് എനിക്കു മനസ്സിലായി പേറ്റന്റ് എടുത്തില്ലെങ്കിൽ ചിലപ്പോൾ നമുക്ക് തന്നെ വിനയായി വരും.

∙ശയ്യയിലേക്ക് എങ്ങനെ എത്തി

chekkutti

ഓരോ കാര്യം ചെയ്യുമ്പോഴും എത്ര പേരിലേക്ക് എത്തുന്നു എങ്ങനെ അവർക്ക് ഗുണകരമാകുന്നു എന്നതാണ് ഞാനെപ്പോഴും ചിന്തിക്കുന്നത്. കോവിഡ് രണ്ടോ മൂന്നോ കേസ് ആയ സമയം. എനിക്കൊന്നും അതിനകത്ത് െചയ്യാനില്ല എന്നു കരുതി ഇരിക്കുന്ന സമയമാണ്. ആ സമയത്താണ് പെട്ടെന്ന്  കോവിഡ് കൂടുകയും എല്ലാ പഞ്ചായത്തിലും 50 കിടക്ക സൗകര്യമുള്ള ട്രീറ്റ്െമന്റ് സെന്റർ സെറ്റ് ചെയ്യണമെന്ന ഉത്തരവും വരുന്നത്. എന്താ നമുക്ക് ചെയ്യാന്‍ പറ്റുക എന്നറിയാനായി പഞ്ചായത്തുകളെ ബന്ധപ്പെട്ടു. പ്രളയം വന്ന സമയത്തെ പോലെയല്ല എല്ലാവരുടെയും ബിസിനസ് പൊട്ടി ആർക്കും ഒന്നും സ്പോൺസർ ചെയ്യാൻ കഴിയാത്ത സമയമാണ്. അങ്ങനെയാണ് കിടക്ക വേണം എന്നതിലേക്ക് എത്തുന്നത്. കിടക്ക എങ്ങനെ ഉണ്ടാക്കും എന്നറിയാതെ ഇരിക്കുമ്പോഴാണ് ഫാഷൻ ഡിസൈനേഴ്സ് ആയിട്ടുള്ള പല ഫ്രണ്ട്സും അവരുടെ തയ്യൽക്കടകൾ എല്ലാം മാസ്കും പിപിഇ കിറ്റും ഉണ്ടാക്കുന്ന വരുന്ന വേസ്റ്റുകൾ കത്തിക്കാൻ പറ്റില്ല ഇതെല്ലാം എന്തു ചെയ്യും എന്നൊക്കെ പറയുന്നതോർത്തത്. ഇതെല്ലാം കൂടി കണക്റ്റ് ചെയ്ത് ശയ്യ എന്നു പറയുന്ന മെത്ത വരുന്നത്. മെഷിനില്ല, ട്രെയിനിങ്ങില്ല, സൂചിയില്ല, നൂലില്ല. ഒരു ദിവസം ഒരു ചേച്ചി 330 രൂപയ്ക്ക് ഒരു കിടക്ക ഉണ്ടാക്കും. അത് ഫെഡറൽ ബാങ്ക് പോലെ പല കമ്പനികളും സിഎസ്ആർ വഴി വാങ്ങും. കമ്പനികളിൽ ജോലിയുടെ അവസരങ്ങൾ പോയിരിക്കുന്ന സമയത്ത് 30 ചേച്ചിമാരാണ് ഇവിടെ പണി ചെയ്തു കൊണ്ടിരുന്നത്. ആ സമയത്ത് കേരളത്തിൽ ഏറ്റവും ആവശ്യമുള്ളതായിരുന്നു കിടക്കകൾ. എല്ലാത്തിനും 700–800 രൂപയ്ക്ക് വിലയുള്ളപ്പോൾ ഇത് 330 രൂപയ്ക്ക് കൊടുക്കാൻ പറ്റുന്നു. ഇതിന്റെ വലിയ പ്രത്യേകത ഇത് കത്തിച്ചു കളയേണ്ട ആവശ്യമില്ല എന്നതാണ്. പ്ലാസ്റ്റിക് കവറിങ് ഉള്ളതു കൊണ്ട് ഇത് കഴുകി സാനിറ്റൈസ് ചെയ്തെടുത്താൽ വീണ്ടും ഉപയോഗിക്കാവുന്നതാണ്. 

∙കേരളത്തിലെ ബുദ്ധിമുട്ടുകൾ

സർക്കാർ പിന്തുണയുണ്ടെങ്കിൽ എത്രയോ പേർക്ക് തൊഴില്‍ കിട്ടുന്ന പണിയാണിത്. അമ്മൂമ്മത്തിരി മാത്രം എടുത്താല്‍ വൈക്കം പോലൊരു അമ്പലത്തിൽ ഒരു ദിവസം 8000 തിരി വേണം ഒരു ചുറ്റുവിളക്ക് വഴിപാടിന് കത്തിക്കാനായി. എല്ലാ അമ്പലങ്ങളുടെയും കണക്കെടുത്തു കഴിഞ്ഞാൽ ചൈനയിൽ നിന്ന് അമ്മമാരെ ഇറക്കുമതി ചെയ്യേണ്ടി വരും. ദുബായിലുള്ള എൻആർഐ ഇതിനെ സപ്പോർട്ട് ചെയ്യാനായി എല്ലാ മാസവും രണ്ടുലക്ഷം തിരിയെടുത്ത് മാർക്കറ്റ് ചെയ്യുകയാണ്. അതിന്റെ പകുതി എഫർട്ട് വേണ്ട ഇവിടെ. അമ്മൂമ്മമാർക്ക് അനാരോഗ്യം മൂലം അമ്പലത്തിൽ പോകാൻ പറ്റില്ല. അവരുണ്ടാക്കിയ തിരിയാണ് തെളിയിക്കുന്നതെന്ന് പറയുമ്പോൾ ഒരു സമാധാനം കിട്ടുമെങ്കിൽ കിട്ടിക്കോട്ടെന്ന്. ഇതിനകത്ത് മതത്തെ ഒന്നും കടത്തണ്ട. ഇവർക്കു പറ്റുന്ന ഫിസിക്കൽ എബിലിറ്റി വച്ച് അവർക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യട്ടെ എന്നായിരുന്നു എന്റെ നിലപാട്. ഒരു ആർ‍ഗ്യുമെന്റ് വന്നപ്പോൾ ഒരു മീറ്റിംഗിൽ ഒരാൾ പറയുകയാണ്. ലക്ഷ്മി തിരിയിലൂടെ മതപ്രചരണമാണ് നടത്തുന്നതെന്ന്. ഞാൻ പറഞ്ഞു ഞാനായിട്ട് ഉണ്ടാക്കിയ ആചാരമല്ല. എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. അയാളെപ്പോലെ ഒരു വിഡ്ഢി!... എന്നാൽ നിങ്ങൾ വേറെ എന്തെങ്കിലും സജസ്റ്റ് ചെയ്യാൻ പറഞ്ഞപ്പോൾ ബീഡി തെറുക്കാന് പറ്റുമോ എന്നായിരുന്നു അയാളുടെ മറുപടി. അങ്ങനത്തെ വൃത്തികെട്ട മനുഷ്യരാണ്.

∙ടോയ്‌ലെസ്

ടോയ്‌ലെസ് എന്ന പദ്ധതി എത്തേണ്ടിടത്ത് ഇതുവരെ എത്തിയിട്ടില്ല. കൂടുതൽ ആളുകൾ നമ്മുടെ വെബ് ആപ്പിലെത്തി വിവരങ്ങൾ നൽകിയാലേ, ആ പദ്ധതി വിജയകരമാകൂ. ടൂറിസം രംഗത്തെ പലരുമായും സഹകരിച്ചെങ്കിലും അതൊന്നും വിജയകരമായില്ല. ഒരു വിസിറ്റില്ലാതെ ഗ്യാരണ്ടി കൊടുക്കാൻ കഴിയില്ലെന്നാതാണ് ടോയ്‌ലെസിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അതിനാൽ ആ പ്രോജക്ട് പതുക്കെ പോകുകയാണ്. ഇതേ മോഡലിൽ പക്കാ എന്ന പുതിയൊരു പ്രോജക്ട് വരുന്നുണ്ട്.

∙‘ചൂലാല’ 

എന്റെ ലൈഫിൽ അമ്മൂമ്മത്തിരിയേക്കാൾ പ്രിയപ്പെട്ട ഒരു പ്രോജക്ടാണ്  ‘ചൂലാല’ 

lakshmi-menon-1
ലക്ഷ്മി മേനോൻ. Image Credit:facebook./lakshmi.menon.9699

ഞാനൊരു റിസോർട്ടിൽ ഒരു മാസം താമസിച്ചിരുന്നു. ഒരു പണിയുമില്ലാതെ ചുമ്മാതിരിക്കുമ്പോൾ അവിടെ തേങ്ങയും ഓലയും ഒക്കെ വെട്ടി ഇടുന്നതു കണ്ടു. ഓലയുടെ ഈർക്കിലെടുത്ത് ചൂലുണ്ടാക്കി ഇവിടുത്തെ ചേച്ചിമാർക്ക് റിട്ടേൺ ഗിഫ്റ്റ് ഉണ്ടാക്കി കൊടുത്തിട്ടു പോയാലോ എന്നു വിചാരിച്ചാണ് ചൂല് എന്നൊരു പ്രോജക്ട് തുടങ്ങുന്നത്. ഞാൻ ഒരു ദിവസം മൂന്ന് നാല് ചൂലൊക്കെ ഉണ്ടാക്കുകയാണ്. ഇതിനൊക്കെ എത്ര വിലയാകും. ആമസോണിൽ നോക്കിയപ്പോൾ 250 രൂപ വരെ വിലയുള്ള ചൂലുകൾ ഉണ്ട്. അങ്ങനെയെങ്കിൽ ഒരു ദിവസം നാല് ചൂലുണ്ടാക്കിയാൽ ആ ചേച്ചിക്ക് ഒരു ദിവസം 1000 രൂപ ഉണ്ടാക്കാം. തൊഴിലുറപ്പിനു പോകണ്ട. ഓല പോലെ കോമൺ ആയിട്ടുള്ള സാധനം കേരളത്തിലില്ലല്ലോ? അങ്ങനെ ഇതൊരു സംരംഭമായി തുടങ്ങിയാലോ എന്നു കരുതി അതിൽ വർക്ക് ചെയ്യാൻ തുടങ്ങി. ഡിസൈനറായതു കൊണ്ട് വെറും ചൂലിനു പകരം കുറച്ച് തുണിയൊക്കെ വച്ച് ഭംഗിയൊക്കെ ആക്കി പ്ലാസ്റ്റിക്കിനു പകരം തുണി വച്ച് ചെയ്ത് ഇൻസ്റ്റയിൽ ഇട്ടപ്പോൾ ആൾക്കാർ ഓർഡർ ചെയ്യാൻ തുടങ്ങി.

Content Summary: Lakshmi Menon in She Talks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com