ADVERTISEMENT

രാജ്യത്ത് താലിബാൻ അധികാരത്തിലെത്തിയതോടെ കടുത്ത ലിംഗവിവേചനം നേരിടുന്നു എന്ന് അഫ്ഗാൻ വനിതകൾ. വിഷയം ചൂണ്ടികാണിച്ച് സ്ത്രീകൾ യുഎന്നിന് നിവേദനം നൽകി. അഫ്ഗാനിസ്ഥാനിലെ അവസ്ഥയിൽ ഇടപെടണമെന്നും വനിതകള്‍ ആവശ്യപ്പെട്ടു. 

 

‘അഫ്ഗാനിസ്ഥാനിൽ മനുഷ്യാവകാശം എന്നൊന്ന് നിലനിൽക്കുന്നില്ല.’– എന്നാണ് മാധ്യമപ്രവർത്തകയായ മെഹബൂബ സെറാജ് യുഎന്നിനെ അറിയിച്ചത്. ‘രാജ്യത്തെ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ ഹനിക്കപ്പെടുകയാണ്. പലതവണ ഇക്കാര്യം പറഞ്ഞു. ഞങ്ങളാകെ തളർന്നു പോയി. ആരും ഒരു നടപടിയും എടുക്കുന്നില്ല. സ്ത്രീകളെ പൊതുയിടത്തു നിന്നും തുടച്ചു മാറ്റുകയാണ്. ’– മെഹബൂഹ വ്യക്തമാക്കി. 

 

കഴിഞ്ഞ ഓഗസ്റ്റിലാണ് താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരത്തിൽ എത്തിയത്. ഇതോടെ സ്ത്രീകൾക്ക് വീടിനു പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയായി. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയാണ്. സ്ത്രീകൾ ശരീരം മൂടുന്ന വസ്ത്രം ധരിക്കണമെന്നും നിർബന്ധമാക്കി. 

 

അഫ്ഗാന്‍ സ്ത്രീകൾ ഇപ്പോൾ സ്ത്രീവിരുദ്ധരായ ഒരു സംഘത്തിന്റെ കീഴിലാണുള്ളതെന്ന് അഭിഭാഷകയായ റസിയ സയാദും വ്യക്തമാക്കി. ഈ സാഹചര്യം മാറ്റുന്നതിന് ഐക്യരാഷ്ട്രസഭയുടെ ഭാഗത്തു നിന്ന് ശക്തമായ ഇടപെടൽ വേണമെന്നും റസിയ ആവശ്യപ്പെട്ടു. ‘നിങ്ങളോട് യാചിക്കുകയാണ്. എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ ഇപ്പോൾ ചെയ്യൂ. വെറുതെ സംസാരിച്ച് നിന്നതുകൊണ്ട് കാര്യമില്ല. പകരം ശക്തമായ ഇടപെടൽ ഉണ്ടാകണം. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്താൻ വിദഗ്ധരടങ്ങിയ സംഘത്തെ രൂപീകരിക്കണം.’– അവർ ആവശ്യപ്പെട്ടു. 

English Summary: 'We don't exist...we are erased': Afghan women call for international action to address 'gender apartheid'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com