Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യാരംഭത്തിന് മുഹൂർത്തം നോക്കേണ്ടതുണ്ടോ?

നവരാത്രിയുടെ സമാപനമായ മഹാനവമിയുടെ പിറ്റേന്നു വരുന്ന ദശമി വിജയദശമിയായി ആചരിക്കുന്നു. കേരളത്തിൽ ഈ ദിവസം വിദ്യാരംഭദിനമായി ആചരിക്കുന്നു. 

അക്ഷരലോകത്തേക്കു പിച്ചവച്ചിറങ്ങുന്ന കൊച്ചുകുട്ടിക്കു നല്ല ദിവസം നോക്കി വർഷത്തിൽ ഏതു കാലത്തും വിദ്യാരംഭം നടത്താം. എന്നാൽ ചാന്ദ്രരീതിയിലുള്ള ആശ്വിനമാസത്തിലെ വെളുത്തപക്ഷ ദശമി വരുന്ന വിജയദശമി ദിവസം ഏതു കുട്ടിക്കും വിദ്യാരംഭം കുറിക്കാം. അതിനു വേറെ മുഹൂർത്തം നോക്കേണ്ട കാര്യമില്ല എന്നാണ് ആചാരം.  

പഠനം ആരംഭിച്ചിട്ടില്ലാത്ത കൊച്ചുകുട്ടികൾക്കു മാത്രമുള്ളതല്ല വിദ്യാരംഭം. നേരത്തേ വിദ്യാരംഭം കുറിച്ച വിദ്യാർഥികൾക്കും മുതിർന്നവർക്കുമെല്ലാം ഈ ദിവസം വീണ്ടും അരിയിലോ മണലിലോ ‘ഹരിഃ ശ്രീഗണപതയേ നമഃ’  എന്നു കുറിച്ച്  അക്ഷരാത്മികയായ സരസ്വതീദേവിയുടെ അനുഗ്രഹത്തിനായി പ്രാർഥിക്കാം.  അനന്തമായ അറിവിന്റെ ലോകത്തേക്കുള്ള പുനരർപ്പണമാണ് ഓരോ വർഷത്തെയും വിദ്യാരംഭം.