Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്റർവ്യൂകളിൽ വരുത്തുന്ന 9 തെറ്റുകൾ

interview

ഇന്റർവ്യൂകളിൽ ഉദ്യോഗാർഥികൾ കാണിക്കുന്ന പൊതുപിഴവുകൾ. രണ്ടായിരത്തോളം സ്ഥാപനമേധാവികൾക്കിടയിൽ നടത്തിയ സർവേയിൽ കണ്ടെത്തിയ വിവരങ്ങൾ.

∙ 21% മുഖത്തു തടവിക്കൊണ്ടിരിക്കുക/ തലമുടി ഒതുക്കിക്കൊണ്ടിരിക്കുക.
∙ 47% ജോലി തേടുന്ന സ്ഥാപനത്തെക്കുറിച്ച് ഒരു അറിവും ഇല്ലാതിരിക്കുക.
∙ 67% ഇന്റർവ്യൂ ബോർഡിനു നേരെ മുഖത്തോടു മുഖം നോക്കാതിരിക്കുക.
∙ 38% പുഞ്ചിരിയില്ലാത്ത മുഖം
∙ 9% ആവശ്യത്തിലേറെ ആംഗ്യങ്ങൾ കാണിക്കുക.
∙ 21% അനങ്ങാതെ കൈ കെട്ടിയിരിപ്പ്
∙ 26% ദുർബലമായ, ആത്മവിശ്വാസമില്ലാത്ത ഹസ്തദാനം.
∙ 33% അനാവശ്യമായ അസ്വസ്ഥത കാണിക്കുക/ ഇരിപ്പിടത്തിൽ ഇളകിക്കൊണ്ടിരിക്കുക.
∙ 33% മോശമായ അംഗവിക്ഷേപങ്ങൾ.

ഇന്റർവ്യൂ നുറുങ്ങുകൾ

വസ്ത്രധാരണം (Dressing): ഫോർമൽ ഡ്രസിങ് ശൈലി തിരഞ്ഞെടുക്കുക.

ഒരുങ്ങുക (Grooming): ഇന്റർവ്യൂവിനായി ഒന്ന് ഒരുങ്ങുക. ആൺകുട്ടികൾ മുടി ചീകിയൊതുക്കുകയും ഷേവിങ് ട്രിമ്മിങ് എന്നിവ ചെയ്ത് തയാറെടുക്കുകയും ചെയ്യുക. പെൺകുട്ടികൾ ആഭരണങ്ങൾ പരിമിതപ്പെടുത്തുക. പുതുപ്പെണ്ണ് ചമഞ്ഞു പോകാതിരിക്കുക.

ചേഷ്ടകൾ (Gestures): കൈകളുടെ ചലനങ്ങൾ ശ്രദ്ധിക്കുക. സംഭാഷണത്തിനനുസൃതമായ ലഘുവായ ചലനങ്ങൾ കൈകൾക്കാകാം. നിവർന്നുള്ള ഇരിപ്പും ആത്മവിശ്വാസമുള്ള മുഖഭാവവും ഉറപ്പാക്കുക.

ഇരിപ്പ്, നിൽപ്പ്, നടപ്പ് (Postures): മുറിക്കുള്ളിലേക്കു പ്രവേശിക്കുമ്പോഴും പിന്നീടുള്ള നിൽപിലും നടപ്പിലും ഇരിപ്പിലും ആത്മവിശ്വാസം തുളുമ്പുന്ന ശരീരഭാഷ പ്രകടിപ്പിക്കുക. കസേരയിൽ മുഴുവനായി ഇരുന്ന് തല ഉയർത്തി ഇരിക്കുക.

Eye contact: പാനൽ അംഗങ്ങളിൽ എല്ലാവരുടെയും കണ്ണുകളിൽ നോക്കി സംസാരിക്കുക.


കടപ്പാട്
ക്യാംപസ് പ്ലേസ്മെന്റ്
സ്വപ്നജോലിക്കു വിജയമന്ത്രങ്ങൾ
ബ്രിജേഷ് ജോർജ് ജോൺ, കൃഷ്ണരാജ് എസ്
മനോരമ ബുക്സ്

Order Book>>