Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റേറ്റ്സ്മാൻ വിന്റേജ് കാർ റാലി ഫെബ്രുവരി 11ന് നടക്കും

car-rally

സ്റ്റേറ്റ്സ്മാൻ വിന്റേജ് ആൻഡ് ക്ളാസിക് കാർ റാലിക്ക് ഫെബ്രുവരി 11ന് ന്യൂഡൽഹിയിൽ തുടക്കമാവും.  അത്യപൂർവമായ വാഹനങ്ങൾ‌ അണിനിരക്കുന്ന രാജ്യത്തെ ഏറ്റവും പഴക്കമുള്ള വാർഷിക കാർ റാലിയുടെ 52ാം എഡിഷനാണ് ഇത്തവണ കാഴ്ചക്കാർക്ക് കൗതുകം സമ്മാനിക്കാനായി അരങ്ങേറുക. റോഡ് റാലിക്കു ശേഷം കാഴ്ചക്കാർക്കായി ഈ വാഹനങ്ങൾ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ പ്രദർശിപ്പിക്കുകയും ചെയ്യും.

1933 സ്റ്റുഡ്ബേക്കർ കാർ, റോൾ‌സ് റോയ്സ്1933, 1947 ബ്യൂക്ക് എന്നിങ്ങനെ പഴമയുടെ കൗതുകം സമ്മാനിക്കുന്ന നിരവധുി വാഹനങ്ങളാണ് റാലിയുടെ ആകർഷണം. രാവിലെ 10 ന് സ്റ്റേറ്റ്സ്മാൻ ഹൗസിൽ ഫ്ളാഗ് ഓഫ്  നടക്കും.

മുൻനിശ്ചയ പ്രകാരമുള്ള വഴികളിലൂടെയുള്ള റാലിക്കുശേഷം ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ വാഹനങ്ങളുടെ പ്രദർശനവും സമ്മാന വിതരണവും നടക്കും,  സ്‌റ്റേറ്റ്‌സ്‌മാന്‍ ദിനപത്രത്തിന്റെ മേൽനോട്ടത്തിൽ 1964ലാണ് ആദ്യ റാലി ന്യൂഡൽഹിയിൽ ആരംഭിച്ചത്. 1968ൽ കൊൽക്കത്തയിലും റാലിക്ക് തുടക്കമായി.