Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മികച്ച ഇന്ധനക്ഷമതയുള്ള കാറുകൾ ഇവയൊക്കെ

Maruti Swift Dzire Maruti Suzuki Swift Dzire

വിമാനം വാങ്ങിയാലും മൈലേജ് നോക്കി വാങ്ങുന്നവരെന്ന ആക്ഷേപം പണ്ടേ ഇന്ത്യക്കാരെപ്പറ്റിയുണ്ട്. അതുകൊണ്ട് ഇന്ത്യയിൽ ഒരു കാർ പുറത്തിറക്കുമ്പോൾ നിർമാതാക്കൾ പ്രഥമ പരിഗണന നൽകുന്നതും മൈലേജിനു തന്നെ. ഇന്ത്യയിൽ ഇന്നു വിൽക്കപ്പെടുന്ന ഡീസൽ കാറുകളിൽ വച്ച് ഏറ്റവും ഇന്ധനക്ഷമതയുള്ളവ ഏതൊക്കെയെന്ന് അറിയാമോ?

1. മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയർ

1.3 ഫിയറ്റ് മൾട്ടിജെറ്റ് ഡീസൽ എൻജിൻ ഇന്ധനക്ഷമതയ്ക്കും പെർഫോമൻസിനും ഒരേ പോലെ മുൻതൂക്കം നൽകി ട്യൂൺ ചെയ്തിരിക്കുന്നു. 26.59 കിലോമീറ്റർ ഡീസൽ മോഡലും 20.85 കിലോമീറ്റർ പെട്രോളും ഇന്ധനക്ഷമത നൽകും. പെർഫോമൻസിൽ ഡീസൽ ഒരു പടി മുന്നിൽ നിൽക്കുമ്പോൾ പെട്രോൾ സ്മൂത് ഡ്രൈവിങ്ങിനാണ് പ്രാധാന്യം നൽകുന്നത്.

2. മാരുതി സുസുക്കി സിയാസ്

ഫിയറ്റുമായി സഹകരിച്ചു നിർമിക്കുന്ന 1.3 ലീറ്റർ ഡീസൽ ഡ്രൈവിങ്ങിന് ഉത്തമം. ഏതാണ്ട് എല്ലാ അവസരത്തിലും സുഖമായി ലഭിക്കുന്ന ശക്തി. ടർബോ ലാഗ് ഇല്ല. കുറഞ്ഞ ആർ പി എമ്മിൽ ഉയർന്ന വേഗത്തിൽ പായാനാകും. തന്മൂലം ശബ്ദശല്യം കുറയുന്നു. 26.3 കിമീ ആണ് ഇന്ധനക്ഷമത.

3. ഹോണ്ടാ സിറ്റി

100 പി എസ് ശക്തിയേ ഉള്ളെങ്കിലും ഉയർന്ന ടോർക്കും താരതമ്യേന പെട്രോളിന്റെ പാതി കറക്കത്തിൽ ആർജിക്കുന്ന ശക്തിയും ഡ്രൈവിങ് അനായാസമാക്കുന്നു. ശബ്ദവും വിറയലും അമേയ്സിൻറെ പാതി പോലും വരുന്നില്ല. ഇന്ധനക്ഷമത അമേയ്സിലും കൂടി. ലീറ്ററിന് 26 കി മി. നൂറിലെത്താൻ വെറും 12.8 സെക്കൻഡ് മതി.

Honda City Honda City

4. ഹോണ്ടാ അമെയ്സ്

സിറ്റിയേക്കാൾ മുമ്പ് ഡീസൽ എഞ്ചിൻ ലഭിച്ചത് അമെയ്സിനാണ്. 1.5 ലിറ്റർ ഐ-ഡിടെക് എഞ്ചിൻ അമെയ്സിന് നൽകുന്ന മൈലേജ് 25.8 കിമീ ആണ്.

5. ഷെവർലെ ബീറ്റ്

യൂറോ നാല് നിബന്ധനകൾ പാലിക്കുന്ന എൻജിനാണിത്. 8.5 പി എസ് ശക്തിയും 4400 ആർ പി എമ്മിൽ ആർജിക്കുന്ന 108 എൻ എം ടോർക്കും ഒത്തു പോകുന്ന ഗിയർ റേഷ്യോയും ഇന്ത്യൻ പരിസ്ഥിതികൾക്കിണങ്ങും. മൈലേജ് 25.4 കിമീ.

മാരുതിയുടെ ഡീസൽ സെലേറിയോ വരുന്നതോടെ ഒന്നാം സ്ഥാനം ഡിസയറിനു നഷ്ടമാകും. കാരണം 27.2 കിമീ ആണ് പുതിയോ സെലേറിയോയ്ക്ക് നിർമാതാക്കൾú വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.