Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധാത്രി ആയുർവേദ ആശുപത്രിക്ക് എൻഎബിഎച്ച് അക്രഡിറ്റേഷൻ

dhathri അക്രഡിറ്റേഷൻ എൻഎബിഎച്ച് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ഹരീഷ് നദ്കർണിയിൽ നിന്നും ധാത്രി ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറും ചീഫ് ഫിസിഷ്യനുമായ ഡോ. എസ്. സജികുമാർ ഏറ്റുവാങ്ങുന്നു. ജസ്റ്റീസ് കെ.ടി. തോമസ്, മഞ്ജു വാര്യർ, സിഐഐ കേരള ആയുർവേദ പാനൽ കൺവീനർ അജയ് ജോർജ് വർഗീസ്, ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ. വിജയൻ നങ്ങേലിൽ എന്നിവർ സമീപം

ധാത്രി ആയുർവേദ ഹോസ്പിറ്റൽ ആൻഡ് പഞ്ചകർമ്മ സെന്ററിന് നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത്കെയർ പ്രൊവൈഡേഴ്സിന്റെ (എൻഎബിഎച്ച്) അക്രഡിറ്റേഷൻ. സുരക്ഷിതമായ രോഗീപരിചരണവും ഗുണമേന്മയും ഉറപ്പാക്കുന്ന ആശുപത്രികൾക്കാണ് എൻഎബിഎച്ച് അക്രഡിറ്റേഷൻ നൽകുന്നത്. ഇന്ത്യയിൽ എൻഎബിഎച്ച് അക്രഡിറ്റേഷൻ നേടിയ 37 ആയുഷ് ആശുപത്രികളിലൊന്നാണ് ധാത്രി. 

കൊച്ചിയിൽ എൻഎബിഎച്ച് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ഹരീഷ് നദ്കർണി അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻഎബിഎച്ച് അക്രഡിറ്റേഷൻ കൈമാറി. പത്മഭൂഷൺ ജസ്റ്റീസ് കെ.ടി. തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. നടി മഞ്ജു വാര്യർ വിശിഷ്ടാതിഥിയായിരുന്നു.  

എൻഎബിഎച്ച് അംഗീകാരം നേടിയതിൽ ഏറെ അഭിമാനമുണ്ടെന്ന് ധാത്രി ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറും ചീഫ് ഫിസിഷ്യനുമായ ഡോ. എസ്. സജികുമാർ പറഞ്ഞു. ധാത്രിയിലെത്തുന്ന രോഗികളായിരിക്കും ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ. ഏറ്റവും ഉയർന്ന ഗുണമേന്മാ നിലവാരം കാത്തുസൂക്ഷിക്കുന്നതിന് ലഭിച്ചതാണ് ഈ പൊതു അംഗീകാരം. ഏറ്റവും ഫലപ്രദമായും ശാസ്ത്രീയമായും രോഗീപരിചരണം നടത്തുന്നതിനും രോഗികളുടെ അവകാശങ്ങളെ മാനിച്ചും സംരക്ഷിച്ചും ഗുണമേന്മയുള്ള പരിചരണം ലഭ്യമാക്കുന്നതിനുള്ള അംഗീകാരമാണിതെന്ന് ഡോ. സജികുമാർ പറഞ്ഞു. 

സന്തോഷകരമായ ഈ അവസരത്തിന്റെ ഓർമയ്ക്കായി ധാത്രിയുടെ കായംകുളത്തെ ആശുപത്രിയിൽ ദാരിദ്രരേഖയ്ക്ക് താഴെയുള്ള ആയിരം പേർക്ക് ത്വക്ക്‌രോഗങ്ങൾക്ക് സൗജന്യ ചികിത്സ നൽകും. തീരമേഖലയിൽ ത്വക്ക്‌രോഗങ്ങൾ വർധിക്കുന്നത് പരിഗണിച്ചാണിത്. 

ആരോഗ്യരംഗത്തെ സ്ഥാപനങ്ങൾക്ക് അക്രഡിറ്റേഷൻ ലഭ്യമാക്കുന്നതിനായി ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ (ക്യുസിഐ) കീഴിൽ രൂപീകരിച്ചിരിക്കുന്ന ബോർഡാണ് എൻഎബിഎച്ച്. ആശുപത്രിയുടെ എല്ലാത്തരം പ്രവർത്തനങ്ങളും പരിഗണിച്ച് ദേശീയ, അന്താരാഷ്ട്ര നിർദ്ദേശങ്ങൾ പാലിച്ച് പൊതുഗുണനിലവാരം ഉറപ്പാക്കുന്ന ആശുപത്രികൾക്കാണ് അക്രഡിറ്റേഷൻ ലഭിക്കുക. എൻ.എ.ബി.എച്ച് അംഗീകാരത്തിനായി ആശുപത്രികൾ സ്വമേധയാണ് അപേക്ഷിക്കുന്നത്. 

ഗുണമേന്മയും സുരക്ഷിതത്വവും ഉറപ്പാക്കി എൻഎബിഎച്ച് പദ്ധതി ഏറ്റെടുത്തതിന് ധാത്രി ആശുപത്രിയേയും മാനേജ്മെന്റിനേയും എൻഎബിഎച്ച് സിഇഒ ഡോ. ഹരീഷ് നദ്കർണി അഭിനന്ദിച്ചു. 

തുടർച്ചയായ ഗവേഷണ, വികസന പരിപാടികളിലൂടെ ആയുർവേദമെന്ന ശാസ്ത്രശാഖയുടെ ഫലപ്രാപ്തി വർധിപ്പിക്കുന്നതിനായി ധാത്രി മുന്നേറുന്നതിൽ സന്തോഷമുണ്ടെന്ന് പത്മഭൂഷൺ ജസ്റ്റീസ് കെ.ടി. തോമസ് പറഞ്ഞു. ആരോഗ്യമുള്ള മനസ്സും ശരീരവും കാത്തുസൂക്ഷിക്കുന്നതിന് യോഗയും ആയുർവേദവും ഒട്ടേറെ ആൾക്കാർക്ക് സഹായകമാകുന്നുണ്ട്. മഹത്തായ ഇന്ത്യയുടെ ഈ ചികിത്സാ സംവിധാനം തുടർന്നും വളരുമെന്നുതന്നെയാണ് പ്രതീക്ഷ. പാവപ്പെട്ടവർക്ക് സൗജന്യമായി ത്വക്ക്‌രോഗങ്ങൾക്ക് ചികിത്സ നൽകാനുള്ള ഡോ. സജികുമാറിന്റെ സന്നദ്ധത ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. 

ആയുർവേദം കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനായി ഡോ. സജികുമാർ നടത്തുന്ന പരിശ്രമത്തിൽ രോഗികളുടെ സുരക്ഷയും ഗുണമേന്മയും ഉറപ്പാക്കുന്ന എൻഎബിഎച്ച് അക്രഡിറ്റേഷൻ ധാത്രിക്ക് തിലകക്കുറിയായിരിക്കുമെന്ന് നടി മഞ്ജു വാര്യർ പറഞ്ഞു. ഉൽപന്നങ്ങളുടെ ഗുണമേന്മയും ഫലസിദ്ധിയും വർധിപ്പിക്കുന്നതിനായി ശാസ്ത്രീയമായ ഗവേഷണത്തിലൂടെ പേറ്റന്റ് സ്വന്തമാക്കിയ ധാത്രിയുമായി സഹകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. ഈ അംഗീകാരം ആയുർവേദ പരിചരണത്തിലെ മികവിന്റെ കേന്ദ്രമായി വളരാൻ ധാത്രിയിലെ എല്ലാ ഡോക്ടർമാർക്കും ജീവനക്കാർക്കും പ്രചോദനമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മഞ്ജു പറഞ്ഞു. 

കെയർ കേരളം വൈസ് ചെയർമാൻ ഡോ. അനിൽകുമാർ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറി ഡോ. സദത് ദിനകർ, കെയുഎച്ച്എസിലെ പിജി ആയുർവേദ മെഡിക്കൽ ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ ഡോ. വിനോദ്കുമാർ, ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ. വിജയൻ നങ്ങേലിൽ, സിഐഐ കേരള ആയുർവേദ പാനൽ കൺവീനർ അജയ് ജോർജ് വർഗീസ് എന്നിവർ ആശംസകൾ നേർന്നു. 

Read More : Health and Ayurveda