22 കാരന്റെ വയറ്റിൽ ഗർഭപാത്രവും അണ്ഡാശയവും, അപൂർവശസ്ത്രക്രിയയ്ക്ക് സാക്ഷ്യം വഹിച്ച് രാജസ്ഥാൻ

Representative Image

പുരുഷനിൽ നിന്നും ഗർഭപാത്രവും അണ്ഡാശയവും നീക്കം ചെയ്തെന്നോ? ഇതെന്ത് കഥയെന്ന് വായിക്കുന്നവർക്ക് തോന്നാമെങ്കിലും രാജസ്ഥാനിലെ ഉദയ്പൂർ ജിബിഎച്ച് അമേരിക്കൻ ആശുപത്രി അത്തരമൊരു അപൂർവ ശസ്ത്രക്രിയയ്ക്ക് സാക്ഷ്യം വഹിച്ചു. പെർസിസ്റ്റന്റ് മുലേറിയന്‍ ഡക്ട് സിൻഡ്രോം (Persistent Mullerian Duct Syndrome– PMDS) ബാധിച്ച ഇരുപ്പത്തിരണ്ടുകാരനാണ് അതിസങ്കീർണമായ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. പുരുഷൻമാരെ ബാധിക്കുന്ന സെക്ഷ്വൽ ഡെവലപ്മെന്റ് ഡിസോർഡറാണ് PMDS. ഇത്തരക്കാരിൽ മെയിൽ റീപ്രൊഡക്ടീവ് ഓർഗനുകൾക്കൊപ്പംതന്നെ യൂട്രസ്, ഫലോപ്യൻ ട്യൂബ് എന്നിവയുമുണ്ടാകും.

മെഡിക്കൽ ഹിസ്റ്ററിയിൽ ഇതുപോലുള്ള 400 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും തന്റെ മെഡിക്കൽ ജീവിതത്തിൽ ഇത്തരം ഒരു ശസ്ത്രക്രിയ ചെയ്യുന്നത് ആദ്യമാണെന്ന് ചികിത്സയ്ക്കു നേതൃത്വം നൽകിയ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. ശിൽപ്പ ഗോയൽ പ്രതികരിച്ചു. ഒരു ഗൈനക് സർജൻ എന്ന നിലയിൽ സ്ത്രീയുടെ ശരീരഘടനയും അവയവങ്ങളുടെ സ്ഥാനവും ഹൃദിസ്ഥമാണ്. എന്നാൽ ഒരു പുരുഷ ശരീരത്തിൽ നിന്ന് ഗർഭപാത്രം നീക്കം ചെയ്യുക എന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു. 18 മാസത്തിനും 29 വയസ്സിനും ഇടയ്ക്കാണ് ഇത്തരം പ്രശ്നം കണ്ടു പിടിക്കുന്നതെന്നും ഡോക്ടർ പറഞ്ഞു.

പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ആ 22 കാരൻ രോഗവിമുക്തനായെന്നും ഇനി വിവാഹം കഴിച്ച് ജീവിക്കണമെന്ന് ആഗ്രഹിക്കുന്നതായും അവർ പറഞ്ഞു.

Read more :  സ്ത്രീകൾക്കു മാത്രം