പുകവലി കുറയ്ക്കണോ, ഇതാ പുതിയ മാർഗം

പുകവലി കുറയ്ക്കാൻ ആഗ്രഹിച്ചിട്ട് അത് നടപ്പാക്കാനാകാതെ പോകുന്ന ആളുകളേറെയാണ്. പുകവലിക്കാനുള്ള ആസക്തി ഏറുന്നതാണ് അതിനുള്ള കാരണം. എന്നാൽ ഇത് കുറയ്ക്കുന്നതിന് പുതിയ മാർഗങ്ങളുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. 

സിഗററ്റിലെ നിക്കോട്ടിന്റെ അളവ് കുറച്ച് പുകവലിക്കാനുള്ള ആസക്തി കുറയ്ക്കുകയെന്നതാണ് പുതിയ മാർഗ്ഗം. യുഎസിലെ വെർമൌണ്ട് സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇങ്ങനെയൊരു പുതിയ വഴി കണ്ടെത്തിയത്. 

പുകവലിക്കാരായ 169 പേരിലാണ് ഇതിനായി പഠനം നടത്തിയത്. നിക്കോട്ടിൻ വ്യത്യസ്ത അളവുകളിൽ ചേർത്ത സിഗററ്റുകൾ ഇവർക്ക് ഉപയോഗിക്കാൻ നൽകിയപ്പോൾ കുറഞ്ഞ അളവിൽ നിക്കോട്ടിൻ അടങ്ങിയ സിഗരറ്റ് ഉപയോഗിച്ചവരിൽ പുകവലിക്കാനുള്ള ആസക്തി കുറഞ്ഞെന്ന് സംഘം കണ്ടെത്തി. സർവകലാശാല പ്രൊഫസർ സ്റ്റീഫൻ ഹിഗിൻസിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് ജേണൽ ജെഎഎംഎ സൈക്യാട്രിയിൽ പ്രസിദ്ധീകരിച്ചു.