Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടീബാഗ് ജീവൻ അപകടത്തിലാക്കുന്നത് ഇങ്ങനെ?

484652043

ടീ ബാഗിലെ സ്റ്റേപ്ലര്‍ പിന്ന് കൊണ്ട് ആരോഗ്യപ്രശ്നങ്ങളോ ? അങ്ങനെ ചോദിക്കാന്‍ വരട്ടെ ടീ ബാഗിലെ സ്റ്റേപ്ലര്‍ പിന്നുകള്‍ ആരോഗ്യത്തിനു ഹാനീകരം തന്നെയാണെന്ന് വിദഗ്ധര്‍.  

ആരോഗ്യപരിപാലനത്തിനും വണ്ണം കുറയ്ക്കാനുമെല്ലാം ഇപ്പോള്‍ പലതരത്തിലെ ടീകളുണ്ട്. അതില്‍ ഗ്രീന്‍ ടീ തന്നെയാണ് ഏറ്റവും മുന്നില്‍. എന്നാല്‍ ഗ്രീന്‍ ടീ എന്നല്ല ഏതൊരു ടീ ബാഗ് എടുത്തുനോക്കിയാലും അതിന്റെ നൂലിന്റെ ഭാഗത്ത് ഒരു സ്റ്റേപ്ലര്‍ കാണാം. ഇതാണ് ഇവിടുത്തെ വില്ലന്‍.

നമ്മള്‍ ഒട്ടും ശ്രദ്ധിക്കാത്ത ഈ പിന്നുകള്‍ ചായ തയാറാക്കുമ്പോള്‍ അതില്‍ വീണു നമ്മുടെ ഉള്ളിലെത്തിയാലുള്ള പ്രശ്നങ്ങള്‍ ഒന്ന് ആലോചിച്ചു നോക്കൂ‍. അതിലേറെ അപകടം ചിലര്‍ ഈ സ്റ്റേപ്ലര്‍ ചെയ്ത ടീ ബാഗുകള്‍ അങ്ങനെ തന്നെ മൈക്രോവേവ് അവനില്‍ വച്ച് ചൂടാക്കാറുണ്ട്. സ്റ്റേപ്ലറിലെ മെറ്റല്‍ ഇതുവഴി അമിതമായി ചൂടാകും. അതും അപകടം ക്ഷണിച്ചു വരുത്തും.

ഇത്തരത്തില്‍ ടീ ബാഗിനോപ്പം സ്റ്റേപ്ലര്‍ അറിയാതെ വിഴുങ്ങിയ  നിരവധി  കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ടീ ബാഗുകളില്‍ മാത്രമല്ല ചില ആഹാരസാധനങ്ങളും ഇത്തരത്തിൽ പായ്ക്ക് ചെയ്യുന്നുണ്ട്. സ്റ്റേപ്ലര്‍ ഉള്ളില്‍ പോയാല്‍ മോണയില്‍ നിന്നും രക്തസ്രാവം, മോണവീക്കം, വയറ്റില്‍ രക്തസ്രാവം വരെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. സ്റ്റേപ്ലര്‍ ഉള്ളില്‍ പോയെന്നു മിക്കവരും അറിയാറില്ല. അതുകൊണ്ട് തന്നെ അടിയന്തരമെഡിക്കല്‍ സഹായം തേടാതിരിക്കുക വഴി  ജീവന് തന്നെ അപകടം സംഭവിക്കാം. 

Read More : Health Magazine