Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂക്ഷിക്കുക; പല്ലു രോഗവും പകരാം

dental-problem

ദന്തരോഗങ്ങളും പകരാമെന്നു കണ്ടെത്തൽ. ഇന്ത്യൻ സൊസൈറ്റി ഓഫ് പീഡോഡോൺടിക്സും കണ്ണൂർ ഡെന്റൽ കോളജ് ശിശുചികിത്സാ വിഭാഗവും ചേർന്നു ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കായി നടത്തിയ സെമിനാറിലെ മുഖ്യപ്രബന്ധത്തിലാണ് ഇതു സംബന്ധിച്ച പഠനറിപ്പോർട്ടുള്ളത്. 

അമ്മയിൽ നിന്നു കുട്ടികളിലേക്കു ദന്തരോഗം പടരാമെന്നാണു കണ്ടെത്തൽ‌. അമ്മയുടെ ദന്താരോഗ്യം നന്നായില്ലെങ്കിൽ, പ്രസവിക്കുന്ന കുട്ടികളിലും അതു പ്രതിഫലിക്കാം. ദീർഘകാലമായി മോണരോഗമുള്ള സ്ത്രീകൾ പ്രസവിക്കുന്ന കുഞ്ഞുങ്ങൾക്കു തൂക്കക്കുറവുള്ളതായും കാണാറുണ്ടെന്നും പ്രബന്ധത്തിൽ പറയുന്നു. 

അമ്മമാരിൽ നിന്നു ദന്തക്ഷയം ചെറുപ്രായത്തിൽ കുഞ്ഞുങ്ങളിലേക്കു പകരാം. അമ്മ ഉപയോഗിക്കുന്ന പാത്രങ്ങളും സ്പൂണുകളും വഴി പകരുന്ന അണുക്കൾ കുഞ്ഞുങ്ങളുടെ പാൽപ്പല്ലുകളിൽ പോടുകൾ ഉണ്ടാക്കുന്നുവെന്നും പ്രബന്ധം ചൂണ്ടിക്കാട്ടി. 

ഇന്ത്യൻ സൊസൈറ്റി ഓഫ് പീഡോഡോൺടിക്സ് നിയുക്ത പ്രസിഡന്റ് ‍ഡോ.ബേബി ജോൺ മുഖ്യപ്രഭാഷണം  നടത്തി. കണ്ണൂർ ഡെന്റൽ കോളജ് ശിശുദന്തരോഗ വിഭാഗം തലവൻ ഡോ.സി.പി.ഫൈസൽ അധ്യക്ഷത വഹിച്ചു. 

Read More : Health News