രക്തസമ്മർദം വീട്ടിൽ പരിശോധിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

രക്തസമ്മർദം ശരിക്കും ഒരു നിശബ്ദ കൊലയാളി തന്നെ. രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാൽ കൃത്യമായ ചെക്കപ്പുകൾ നടത്താൻ ശ്രദ്ധിക്കണം. രക്തസമ്മർദം പരിശോധിക്കാൻ മാത്രമായി ഇടയ്ക്കിടെ ആശുപത്രി സന്ദർശിക്കുന്നത് പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാകും. ഇതിനു പരിഹാരമാണ് വീട്ടിൽത്തന്നെ പരിശോധിക്കാവുന്ന മെഷീനുകൾ( ഹോം ബ്ലഡ് പ്രഷർ മോനിറ്റർ). ഇവ വാങ്ങുന്നതിനു മുൻപ് വിദഗ്ധോപദേശം തേടി കൃത്യമായ അളവ് ലഭിക്കുമെന്ന് ഉറപ്പുള്ള മെഷീനുകൾ നോക്കി വാങ്ങണമെന്നു മാത്രം. 

ഡോക്ടർ നേരിട്ട് ബിപി നോക്കുമ്പോൾ രക്തസമ്മർദം കൂടുന്നവർക്കും വീട്ടിൽ നോക്കുന്നത് ആശ്വാസരകരമായിരിക്കും. വീട്ടിൽ കൃത്യമായ ഇടവേളകളിൽ ബിപി നോക്കുന്നതിനു പല ഗുണങ്ങളുണ്ട്. ബിപി അളവ് സാധാരണനിലയിലും ഉയർന്നു വെന്നു കണ്ടാൽ കൃത്യസമയത്ത് വൈദ്യസഹായം തേടാം. ഉയർന്ന ബിപിക്കു മരുന്ന് കഴിക്കുന്നവർ ഇടയ്ക്കിടെ ബിപി അളവ് നോക്കുന്നതിലൂടെ മരുന്നിലൂടെ ബിപി നിയന്ത്രണ വിധേയമാകുന്നുണ്ടോ എന്ന് അറിയാൻ സാധിക്കും. മാത്രമല്ല അളവ് കൂടുമ്പോൾ വൈദ്യസഹായം തേടുന്നതിലൂടെ മറ്റ് അവയവങ്ങളെ ബാധിക്കാവുന്ന സങ്കീർണതകൾ നേരത്തേ കണ്ടെത്താനുമാകും. നിലവിൽ കഴിക്കുന്ന മരുന്നിന്റെ ഡോസിൽ എന്തെങ്കിലും മാറ്റം ആവശ്യമുണ്ടോ എന്ന് ഡോക്ടർക്കു നിർദേശിക്കാനും കഴിയും. 

40 വയസ്സിനു മുകളിലുള്ള ഉദ്ദേശം 30–40 ശതമാനം പേർക്ക് ഹൈപ്പർടെൻഷൻ ഉണ്ടെന്നാണ് കേരളത്തിൽ നടക്കുന്ന പഠനങ്ങൾ പറയുന്നത്. 60 വയസ്സിനു മുകളിലുള്ള 60 ശതമാനം പേരിലും ഉയർന്ന ബിപി ഉണ്ടെന്നും പഠനങ്ങൾ സൂചിപ്പിക്കു ന്നു. ബിപി കൂടാൻ സാധ്യത ചില വ്യക്തികളിലുണ്ട്. പാരമ്പ ര്യം ഒരു ഘടകമാണ്. കുടുംബത്തിൽ ബിപി രോഗികൾ ഉണ്ടെങ്കിൽ ഇടയ്ക്കിടെ  ബിപി പരിശോധിക്കുന്നതു നല്ലതാണ്. പ്രമേഹം, അമിതവണ്ണം തുടങ്ങിയവ ഉള്ള വ്യക്തിയാണെങ്കിലും ബിപി പരിശോധിക്കണം. മൂന്നു മാസത്തിലൊരിക്കലോ ആറ് മാസത്തിലൊരിക്കലോ ബിപി പരിശോധിക്കുന്നതു നല്ലതാണ്. ഇത്തരം സങ്കീർണതകൾ ഒന്നും ഇല്ലെങ്കിലും പൂർണ ആരോഗ്യവാനായ പ്രായപൂർത്തിയായ വ്യക്തി വർഷത്തിൽ രണ്ടു പ്രാവശ്യം ബിപി നോക്കുന്നതാണു നല്ലത്. 

പരിശോധിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

ബിപി നോക്കുന്നതിനു അരമണിക്കൂർ മുൻപ് വരെ ചായ, കാപ്പി കുടിക്കരുത്. പുകവലിക്കരുത്, കസേരയിൽ ഇരുന്നു വേണം ബിപി നോക്കാൻ. ചാരി ഇരിക്കാൻ പാടില്ല. നടു നിവർത്തി തന്നെ ഇരിക്കണം. കൈക്കു താങ്ങു കൊടുക്കണം. ആദ്യത്തെ പ്രാവശ്യം ബിപി നോക്കുമ്പോൾ രണ്ടു കയ്യിലും നോക്കണമെന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്. നോക്കു മ്പോൾ ഇരു ൈകകളിലും വ്യത്യാസം ഉണ്ടെങ്കിൽ ഏതു കയ്യിലാണോ ബിപി കൂടുതായി കാണുന്നത് ആ കയ്യിലായി രിക്കണം പിന്നീടങ്ങോട്ട് ബിപി നോക്കേണ്ടത്. കൈയുടെ പൊസിഷനും പ്രധാനമാണ്. ബിപി ഉപകരണം കൈയിൽ കെട്ടുന്ന ബാന്റിന്റെ നടുഭാഗത്ത് ഒരു ബ്ലാഡർ ഉണ്ട്. ഇതു ഹൃദയത്തിന്റെ  നടുഭാഗത്തിന് സമാന്തരമായി വരണം. വിരലുകൾ നിവർത്തി വയ്ക്കണം. വിരലുകൾ ചുരുട്ടി വച്ച് ബിപി നോക്കിയാൽ മൂന്നു മുതൽ നാല് മില്ലിമീറ്റർ വരെ അളവ് കൂടുതലായിരിക്കും. 

വസ്ത്രത്തിന്റെ മുകളിൽ കഫ് കെട്ടി  ബിപി നോക്കരുത്. കാലുകൾ തറയിൽ അമർന്നിരിക്കണം. കാലുകൾ പിണച്ചു വച്ചാൽ ബിപി അളവ് കൂടുതലായി കാണിക്കും. ചെരുപ്പ് ഇടുകയോ ഇടാതിരിക്കുകയോ ചെയ്യാം. ബിപി അളവ് നോക്കുമ്പോൾ സംസാരം വേണ്ട. ബിപി എടുക്കുന്നതിനു അഞ്ചു മിനിറ്റ് മുൻപെങ്കിലും വിശ്രമിച്ചിരിക്കണം. ശാന്തമായും സമാധാനമായും ഇരിക്കുക എന്നതാണ് പ്രധാനം. കുളിച്ചിട്ടോ വ്യായാമം ചെയ്തു വന്നയുടനെയോ നടന്നിട്ടു വന്നയുടനെ യോ ബിപി നോക്കരുത്. ഡോക്ടറെ കാണാൻ നടന്നു പോകു ന്നവരിൽ ബിപി അളവ് കൂടുതലായിരിക്കും. തലവേദന, പനി, ടെൻഷൻ തുടങ്ങിയ ശാരീരികാസ്വാഥ്യങ്ങൾ ഉള്ള അവസ്ഥ യിൽ ബിപി കൂടുതലായി കാണിക്കും. 

എപ്പോൾ നോക്കണം?

എല്ലാ ദിവസവും ബിപി നോക്കണമെന്നുണ്ടെങ്കിൽ ഒരേ സമയ ത്ത് തന്നെ നോക്കുക. അതായത് ആദ്യ ദിവസം രാവിലെ 10 ന് നോക്കിയെങ്കിൽ അടുത്ത ദിവസം അതേ സമയം തിരഞ്ഞെടു ക്കുക. രാവിലെ എഴുന്നേറ്റ ശേഷം ബിപി നോക്കുന്നതു നല്ല താണ്. രാവിലെ പെട്ടെന്ന് ബിപി കൂടുന്നുണ്ടോ എന്നറിയാൻ ഇതു സഹായിക്കും. മരുന്ന് കഴിക്കുന്നവരാണെങ്കിൽ അടുത്ത ഡോസ് കഴിക്കുന്നതിനു മുൻപ് നോക്കുന്നത് നല്ലതാണ്. അതായത് രാവിലെ ബിപി ഗുളിക കഴിച്ച വ്യക്തി. രാത്രി അടുത്ത ഡോസ് കഴിക്കുന്നതിനു ഉദ്ദേശം അരമണിക്കൂർ മുൻപ് ബിപി പരിശോധിക്കുന്നത് നല്ലതാണ്. രാവിലെ മരുന്ന് കഴിച്ചതിലൂടെ ബിപി നിയന്ത്രണം വിധേയമാകുന്നുണ്ടോ യെന്ന് കൃത്യമായി അറിയാൻ സാധിക്കും. മരുന്ന് ഡോസിന്റെ സമയ വ്യത്യാസം വരുത്തണമോ എന്നും തീരുമാനിക്കാം.

എന്നാൽ ആദ്യ ദിവസം തന്നെ ബിപി അളവ് വളരെ കൂടുത ലായി കാണുകയാണെങ്കിൽ, അതായത് 200 നു മുകളിലാ ണെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടണം.  180–100 ൽ കൂടുതലായി സ്ഥിരമായി കാണുകയാണെങ്കിലും നിർബന്ധ മായും ഡോക്ടറെ കാണണം. അതേസമയം 140–80 എന്ന അളവാണ് കാണിക്കുന്നതെങ്കിൽ കുറച്ചു ദിവസം കൂടി നോക്കിയശേഷം ഡോക്ടറെ കണ്ടാൽ മതിയാകും.