Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർക്കിൻസൺസ് രോഗത്തെ പാട്ടു പാടി അകറ്റാം

parkinsons

പാർക്കിൻസൺസ് രോഗലക്ഷണങ്ങളെ കുറയ്ക്കാനും സമ്മർദം അകറ്റാനും ഇനി പാട്ടുപാടിയാൽ മതി. പറയുന്നത് അയോവ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഗവേഷകരാണ്. സംഗീതചികിത്സ മരുന്നു കഴിയ്ക്കുന്നതിന്റെ ഫലം ചെയ്യുമെന്നാണ് ഇവർ പറയുന്നത്. പഠനത്തിൽ പങ്കെടുത്ത 17 പേരുടെയും ഹൃദയമിടിപ്പും രക്ത സമ്മർദവും കോർട്ടിസോൾ നിലയും അളന്നു. ദുഃഖം, ഉത്കണ്ഠ, സന്തോഷം, ദേഷ്യം തുടങ്ങിയ വികാരങ്ങളെല്ലാം ഇവർ പങ്കുവച്ചു. ഒരു മണിക്കൂർ നീളുന്ന പാട്ടുപാടലിനു മുൻപും ശേഷവും ആണ് വിവരങ്ങൾ ശേഖരിച്ചത്. ഓരോ ആഴ്ച കഴിയുന്തോറും ഇവരുടെ മൂഡ് മെച്ചപ്പെടുന്നതായും രോഗം സുഖപ്പെടുന്നതായും കണ്ടു. മരുന്നുകൊണ്ട് പെട്ടെന്നു മാറാത്ത വിരലുകളുടെ ചലനം (finger tapping), നടത്തം ഇവയെല്ലാം പാട്ടു പാടുന്നതു മൂലം മെച്ചപ്പെട്ടെന്നു ഗവേഷകയായ എലിസബത്ത് സ്റ്റീഗ്‍മൊള്ളർ പറയുന്നു. 

പാർക്കിൻസൺസ് രോഗബാധിതരിൽ ഹൃദയമിടിപ്പ്, രക്ത സമ്മർദം, കോർട്ടിസോളിന്റെ അളവ് ഇവയെ പാട്ടു പാടുന്നത് എങ്ങനെ ബാധിക്കുന്നു എന്നു പരിശോധിക്കുന്ന ആദ്യപഠനമാണിത്.  ഇവ മൂന്നും കുറഞ്ഞതായി കണ്ടു. സന്തോഷത്തിനും സങ്കടത്തിനും ഒന്നും കാര്യമായ മാറ്റം ഉണ്ടായില്ലെങ്കിലും പാട്ടു ക്ലാസ്സുകൾ ഇവരുടെ ഉത്കണ്ഠയും വിഷാദവും കുറച്ചു. പാർക്കിൻസൺസ് രോഗബാധിതരിൽ സമ്മർദം അകറ്റാനും മോട്ടോര്‍ ലക്ഷണങ്ങൾ മെച്ചപ്പെടുത്താനും ജീവിതഗുണ നിലവാരം മെച്ചപ്പെടുത്താനും തെറാപ്യൂട്ടിക് സിങ്ങിങ് എന്ന സംഗീത ചികിത്സയ്ക്കു കഴിയുമെന്നു ഗവേഷകർ പറയുന്നു.