Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്തപരിശോധനയ്ക്കു മുൻപ് ആഹാരം ഒഴിവാക്കാറുണ്ടോ?

537115731

രക്തത്തിലെ പഞ്ചസാരയുടെ അളവോ കൊളസ്ട്രോളോ പരിശോധിക്കാൻ പ്രാതൽ ഒഴിവാക്കി വെറും വയറ്റില്‍ പോകാറാണ് മിക്കവരുടെയും പതിവ്. ചില ടെസ്റ്റുകൾക്കു മുൻപ് കുറച്ചു മണിക്കൂര്‍ ഒന്നും കഴിക്കരുെതന്നു ഡോക്ടർമാര്‍ നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ ഇതു തീര്‍ത്തും അപകടകരമാണെന്നു പുതിയ പഠനം.

മിഷിഗന്‍ സര്‍വകലാശാലയില്‍ നടത്തിയ പഠനത്തില്‍ പറയുന്നത് ഇങ്ങനെ വിശന്നുവലഞ്ഞു പരിശോധനയ്ക്ക് എത്തുന്നത് ഒട്ടും നല്ലതല്ലെന്നാണ്. പ്രമേഹരോഗികള്‍ ബ്ലഡ്‌, കൊളസ്ട്രോള്‍ നില പരിശോധിക്കാന്‍ ഭക്ഷണം കഴിക്കാതെ എത്തുമ്പോൾ അവരുടെ ബ്ലഡ്‌ ഷുഗര്‍ ലെവല്‍ ക്രമാതീതമായി കുറവായിരിക്കും. പ്രത്യേകിച്ചും ഇന്‍സുലിന്‍ എടുക്കുന്ന രോഗികളുടേത്. 

പ്രമേഹമുള്ള 525 രോഗികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് രോഗിക്കു തലകറക്കം, തലചുറ്റല്‍ എന്നിവയും ഉണ്ടാക്കും. ആഹാരം ഒഴിവാക്കികൊണ്ടുള്ള പരിശോധന ആവശ്യമില്ല എന്നാണ് ഈ പഠനത്തിനു നേതൃത്വം നല്‍കിയ ഗവേഷകര്‍ പറയുന്നത്.