ആരോഗ്യകാര്യങ്ങളിലെ 7 നുണകൾ

ആരോഗ്യകാര്യങ്ങളില്‍ പല പഠനങ്ങളും വർഷാവർഷം പുറത്തുവരാറുണ്ട്. കാപ്പി കുടിക്കാം അത് ശരീരത്തിന് നല്ലതാണെന്ന് ഒരു കൂട്ടര്‍, അല്ല ശരീരത്തിന് ഗുരുതരമായ പ്രശ്നങ്ങളുണ്ടാകുമെന്ന് മറ്റൊരുകൂട്ടം ഗവേഷകരും. ആരോഗ്യകാര്യങ്ങളിലെ നമ്മുടെ ചില അന്ധവിശ്വാസങ്ങവള്‍ പൊളിക്കുകയാണ് ചില ഗവേഷകര്‍. എന്തൊക്കെയാണ് അതെന്ന് നോക്കാം.

1. വിരലിൽ ഞൊട്ടയൊടിക്കുന്നത് സന്ധിവാതം ഉണ്ടാക്കും

വിരലിൽ ഞൊട്ടയൊടിക്കുന്ന ശീലം ആർത്രൈറ്റിസ് അഥവാ സന്ധിവാതം ഉണ്ടാക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കേണ്ടതില്ലെന്നാണ് ഗവേഷകർ പറയുന്നത്. അടുത്തിരിക്കുന്നയാളെ അലോസരപ്പെടുത്തുമെന്നതല്ലാതെ വലിയ പ്രശ്നമൊന്നും ഞൊട്ടയൊടിക്കുന്നമ്പോളുണ്ടാവില്ല. ചലനത്തിന് വിധേയമാകുന്ന അസ്ഥിസന്ധികളിള്‍ക്കിടയിലെ സൈനോവിയല്‍ ഫ്ലൂയിഡിലെ ചെറിയ വാതകക്കുമിളകള്‍ പൊട്ടുന്ന ശബ്ദമാണ് ഞൊട്ട ശബ്ദമായി നമ്മള്‍ കേള്‍ക്കുന്നത്.അതുകൊണ്ട് അടുത്തിരിക്കുന്നയാളെ ശല്യപ്പെടുത്താതെ ഞൊട്ടയൊടിച്ചോളൂ.

2. ടോയ്​ലറ്റ് സീറ്റ് നിങ്ങളെ രോഗിയാക്കും

ടോയ്​ലറ്റ് സീറ്റ് കവര്‍ ചെയ്ത് ഉപയോഗിക്കാന്‍ കഷ്ടപ്പെടുന്നവരേ ഒന്നു ശ്രദ്ധിക്കൂ. ടോയ്​ലറ്റ് സീറ്റിനേക്കാൾ രോഗംപരത്തുന്നവയാണ് ബാത്ത്റൂം വാതിലിന്റെ കൈപ്പിടിയെന്ന് പഠനങ്ങള്‍ പറയുന്നു. അതിനാല്‍ ബാത്ത്റൂമിൽ പോയശേഷം വൃത്തിയായി കൈകഴുകാന്‍ മറക്കരുതേ.

3. മധുരം കഴിക്കൂ...പ്രസരിപ്പ് നേടൂ

മധുരം കഴിപ്പിച്ച് കുട്ടികളെ കൂടുതല്‍ പ്രസരിപ്പുള്ളവരാക്കാമെന്ന് പറയുന്നത് വിശ്വസിക്കരുതേ. അമിതമധുരം അത്ര നല്ലതല്ല. കുട്ടികളെ പൊണ്ണത്തടിയന്‍മാരാക്കാനും കാരണമായേക്കും.

4. പ്രഭാതഭക്ഷണം തടികുറയ്ക്കും

തടി കുറയ്‌ക്കാന്‍ വേണ്ടി പ്രഭാതഭക്ഷണം ഉപേക്ഷിക്കാറുണ്ടോ? എന്നാൽ ഇത് തെറ്റാണെന്നും പിന്നീട്‌ അമിത ഭക്ഷണം കഴിക്കാൻ ശരീരത്തെ പ്രേരിപ്പിക്കുകയും ചെയ്യുമെന്നാണ് പഠനം. അതിനാൽ ആവശ്യത്തിന് മാത്രം കഴിച്ച് തടികുറയ്ക്കൂ. ഏതായാലും ദിവസം മുഴുവൻ ഊർജ്ജം നൽകുന്ന പ്രഭാതഭക്ഷണം ഇനി ഒഴിവാക്കേണ്ട.

5. മൾട്ടി വിറ്റാമിന്‍‌ ടാബ്​ലറ്റ് ശരീരത്തിനാവശ്യം

മൾട്ടി വിറ്റാമിന്‍‌ ടാബ്​ലറ്റ് ശരീരത്തിനാവശ്യമാണെന്ന പരസ്യം നാം കേട്ടിട്ടുണ്ടാകും. എന്നാല്‍ നിങ്ങളുടെ ഡോക്ടർ നിർദ്ദേശിച്ചിട്ടില്ലെങ്കിൽ അത് കഴിക്കേണ്ട കാര്യമില്ല. പഴങ്ങളും പച്ചക്കറികളുമടങ്ങിയ സമീകൃതാഹാരം കഴിച്ചാല്‍ മതിയാകും.

6. ദിവസവും എട്ടു ഗ്ലാസ്സ് വെള്ളം കുടിക്കണം

ദിവസവും എട്ടു ഗ്ലാസ്സ് വെള്ളം കുടിയ്ക്കണമെന്ന് നാം കുട്ടിക്കാലം മുതൽ കേൾക്കാറുണ്ട്. ചൂട് കാലത്ത് അത് ആവശ്യമായേക്കും, എന്നാല്‍ 7 ഗ്ലാസ്സ് വെള്ളം കുടിച്ചാലും ഒരു കുഴപ്പവും സംഭവിക്കില്ല. ജലാംശമുള്ള തണ്ണിമത്തന്‍ പോലുള്ളവ കഴിച്ചാൽ മതിയാവും.

7. കൊളസ്ട്രോളുണ്ടാക്കും മുട്ട

ഇത് തെറ്റാണ് കൊളസ്ട്രോൾ ഉള്ളവർക്കും മുട്ട കഴിക്കാം.അധികം എണ്ണ ഉപയോഗിക്കാതെ മുട്ട പാകം ചെയ്താൽ സമീകൃതാഹാരം തന്നെയാണ് മുട്ട.