സ്വന്തം ആരോഗ്യകാര്യത്തിൽ എല്ലാവരും ആശങ്കാകുലരാണ്. ചെറിയ ഒതു തലവേദനയോ, തലചുറ്റലോ, വയറുവേദനയോ വന്നാൽ തന്നെ ചിന്തിച്ചുകൂട്ടുന്നത് മാരകരോഗങ്ങളെ കുറിച്ചായിരിക്കും. അയ്യോ, എനിക്കെന്തെങ്കിലും സംഭവിക്കുമോ എന്ന പേടി... എന്നാൽ ഓടി ഡോക്ടറുടെ അടുത്തേക്ക് പോകാനും ബുദ്ധിമുട്ട്. അവിടെചെന്ന് ക്യൂ നിന്ന് ഡോക്ടറെ കണ്ട് മടങ്ങുമ്പോഴേക്കും ഒരു ദിവസം നഷടമാകും. പിന്നെ നിസാരപ്രശ്നമാണെങ്കിൽ അത് അതിലും വലിയ നഷ്ടം. ഇത്തരം അവസരങ്ങളിലാണ് ഓൺലൈൻ കൺസൾട്ടേഷനുകൾ ഏറെ പ്രയോജനപ്രദമാകുന്നത്.
ഇവിടെയാണ് www.connect2mydoctor.com എന്ന ഓൺലൈൻ പോർട്ടൽ പ്രസക്തമാകുന്നത്. രോഗികളും ഡോക്ടർമാരും തമ്മിൽ അതിർവരമ്പുകൾ സൃഷ്ടിക്കാതെ വിഡിയോ കൺസൾട്ടേഷൻ ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഇതുവഴി ആവശ്യക്കാർക്ക് ലഭിക്കും. ചികിത്സ ആവശ്യമുള്ള മേഖലയുമായി ബന്ധപ്പെട്ടുള്ള ഡോക്ടറെ നമുക്കു തന്നെ തിരഞ്ഞെടുക്കാവുന്നതാണ്.
രോഗി എവിടെയായിരുന്നാലും ഡോക്ടറുമായി ബന്ധപ്പെടാനും ആശുപത്രികളിൽ സന്ദർശനം നടത്താതെ തന്നെ രോഗനിർണയവും ചികിത്സയുമൊക്കെ ലഭ്യമാക്കാനും ഇതുവഴി സാധിക്കും. അതല്ല ഡോക്ടറുമായി നേരിട്ട് കണ്ട് കൺസൾട്ടേഷൻ നടത്തണമെങ്കിൽ തീയതി മുൻകൂട്ടി റജിസ്റ്റർ ചെയ്യാനുള്ള സംവിധാനവുമുണ്ട്.
എസ്എംഎസ്, മെയിൽ എന്നിവ വഴി അപ്പോയിന്റ്മെന്റ് സംബന്ധിച്ച വിവരങ്ങൾ റിമൈൻഡറുകളായി രോഗികൾക്ക് ലഭിക്കുകയും ചെയ്യും. എന്താ, ഇനി ഈ സൗകര്യം പ്രയോജനപ്രദമാക്കാൻ റെഡിയല്ലേ!
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.