Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികളെ ഭക്ഷണം കഴിപ്പിക്കാൻ 8 വഴികൾ

children-food

പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ ആകെ പ്രശ്നമാകും കേട്ടാ. തലച്ചോറിേലക്ക് ഊർജമെത്തുന്നതു കുറയും. ഇതു കുഞ്ഞിന്റെ ശ്രദ്ധയെ കാര്യമായി ബാധിക്കും. ക്ഷീണം േതാന്നും, ഉറക്കം തൂങ്ങും. പ്രോട്ടീൻ അടങ്ങിയ വിഭവങ്ങളാണ് കുട്ടികൾ രാവിെല കഴിക്കേണ്ടത്. ഉദാ: പുട്ടും കടലയും, ബ്രെഡ് എഗ് സാൻവിച്ച്, ബ്രെഡ് -പനീർ, ഇഡ്ഡലിക്കൊപ്പം (ചമ്മന്തിക്കു പകരം) സാമ്പാർ

മടുക്കാത്ത ഉച്ചഭക്ഷണം

ഒരേ ഭക്ഷണം കുഞ്ഞുങ്ങൾ മടുക്കും. അതുെകാണ്ട് ഉച്ചഭക്ഷണവിഭവങ്ങൾ വ്യത്യസ്തമാക്കാം. എത്രത്തോളം അളവുണ്ട് എന്നതിലല്ല, എത്രത്തോളം ആരോഗ്യകരമാണു ഭക്ഷണമെന്നതിലാണു കാര്യം. ഒരു ദിവസം കുഞ്ഞിന്റെ ശരീരത്തിലെത്തേണ്ട, ഊർജത്തിന്റെ മൂന്നിെലാരു ഭാഗം നൽകുന്നത് ഉച്ചഭക്ഷണമാണ്.

ധാന്യങ്ങൾ, പയറുവർഗങ്ങൾ, പച്ചക്കറികൾ, പഴവർഗങ്ങൾ തുടങ്ങിയവ ഉച്ച ഭക്ഷണത്തിലുണ്ടെന്ന്് ഉറപ്പു വരുത്തുക. ഉദാ– പുലാവ്/ഫ്രൈഡ് ൈറസ്/ടുമാറ്റോ ൈറസ് ഇവയ്ക്കൊപ്പം റയിത്ത (ൈതരും പച്ചക്കറികളും േചർത്ത സാലഡ്)

ഭക്ഷണശേഷം കഴിക്കാൻ മാങ്ങ, കാരറ്റ്്, െവജിറ്റബിൾ സാലഡ് തുടങ്ങിയവയും ഉൾപ്പെടുത്തുക

കൂടുതൽ ജലാംശമുള്ളതോ കട്ടികൂടിയേതാ ആയ ഭക്ഷണം നൽകാതിരിക്കുക. അലൂമിനിയം േഫായിൽ േപപ്പറിൽ െപാതിഞ്ഞു െകാടുത്തൽ ഭക്ഷണത്തിന്റെ മാർദവം നിലനിർത്താം.

eating-fruits

കുട്ടികളെക്കൊണ്ട് കഴിപ്പിക്കാൻ

കുട്ടികളെ നല്ല ഭക്ഷണം കഴിപ്പിക്കുന്നത് ആയാസകരമായ േജാലിയാണ് എന്നു പറയുന്ന അമ്മമാർക്ക്് പരീക്ഷിക്കാവുന്ന ചില എളുപ്പവഴികൾ

അടയുണ്ടാക്കുമ്പോൾ അരിെപ്പാടിക്ക്് പകരം റാഗി, േചാളം തുടങ്ങിയവ ഉപേയാഗിച്ചാൽ അവയുെട വ്യത്യസ്തമായ നിറങ്ങൾ കുട്ടികളെ ഭക്ഷണത്തിേലക്ക് ആകർഷിക്കും.

ഓരോ ദിവസവും അടയിൽ ചില െപാടിൈക്കകൾ പരീക്ഷിക്കാം. അടയുെട അകത്തു േതങ്ങയ്ക്കു പകരം അവൽ, കിസ്മിസ്, അണ്ടിപ്പരിപ്പ്്, െചറുപയർ, ശർക്കര തുടങ്ങിയവയെല്ലാം ഉപേയാഗിക്കാം.

പഴുത്ത േനന്ത്രപ്പഴം െനയ്യിൽ വഴറ്റിെയടുേത്താ, ഉന്നയ്ക്കാ േപാലുള്ള വിഭവങ്ങളുണ്ടാക്കിേയാ െകാടുക്കാം.

െവജിറ്റബിൾ ഫില്ലിങ്സ് വച്ച് സാൻവിച്ച് തയാറാക്കാം.

പച്ചക്കറികളടങ്ങിയ ഫ്രൈഡ് ൈറസ് , ഇലകളും പച്ചക്കറികളും പഴങ്ങളും നിറച്ച സ്റ്റഫ്ഡ് തുടങ്ങിയവ കുട്ടികൾക്കിഷ്ടമുള്ള രീതിയിൽ ഒരുക്കി നൽകാം.

ചിക്കൻ, ചുവന്ന ചീര തുടങ്ങിയ വിഭവങ്ങൾ ഉപേയാഗിച്ച്് നിറവും ഭംഗിയും നല്ല രുചിയുമുള്ള ഭക്ഷണം തയാറാക്കാം.

കുഞ്ഞുങ്ങൾക്കിഷ്ടപ്പെടുന്ന രൂപത്തിലും മറ്റും ഭക്ഷണം െസറ്റ് െചയ്തു െകാടുത്താൽ അവർക്ക് ഏറെ ഇഷ്ടമാകും.

ആരോഗ്യ ഇടേവള

െചറിയ കുട്ടികൾക്ക് ഇടേവളയിൽ കഴിക്കാൻ മിക്സ്ചർ, ബിസ്കറ്റ് തുടങ്ങിയ േബക്കറി വിഭവങ്ങളാണ് നാം സാധാരണ തിരഞ്ഞെടുക്കാറ്. അവ ഒഴിവാക്കി, പകരം ആപ്പിൾ, മുന്തിരി, േപരയ്ക്ക, ഓറഞ്ച് തുടങ്ങിയ പഴവർഗങ്ങൾ ഉപേയാഗിക്കുക. ഇതുേപാെല നാലുമണി പലഹാരമൊരുക്കുമ്പോഴും കുഞ്ഞിന്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ പുലർത്തണം. ജങ്ക്് ഫുഡ്, ഫാസ്റ്റ്ഫുഡ്, േബക്കറി പലഹാരം എന്നിവ പരമാവധി ഒഴിവാക്കണേ.

കടപ്പാട്∙ ജീന വർഗീസ്, ഡയറ്റീഷ്യൻ, ജനറൽ ആശുപത്രി, ആലപ്പുഴ

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.