Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചങ്ങമ്പുഴയുടെ ജീവിതം സിനിമയാകുന്നു

changampuzha-poet

ചങ്ങമ്പുഴയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ‘രമണം’ എന്ന സിനിമ 24 വർഷത്തിനു ശേഷം യാഥാർഥ്യത്തിലേക്ക്. ജനകീയ കവിയുടെ ജീവിതം ജനകീയ കൂട്ടായ്മയിലൂടെ സാക്ഷാത്കരിക്കാനാണു തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂരിന്റെ ശ്രമം. ജനുവരിയിൽ ചിത്രീകരണം തുടങ്ങാനാണു ലക്ഷ്യമെന്നു ബൽറാം മട്ടന്നൂർ പറഞ്ഞു. സിനിമയുടെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നതു ബൽറാം മട്ടന്നൂരാണ്. 

‘1994ൽ ആണ് രമണത്തിന്റ തിരക്കഥ തയാറാക്കുന്നത്. പല കാരണങ്ങളാലും അതു സിനിമയായില്ല. സാമ്പത്തികമായി വിജയിക്കുമോയെന്ന സംശയമായിരുന്നു പലർക്കും. ഒടുവിൽ എന്റെ പുസ്തകങ്ങൾ വിറ്റ് സിനിമാ നിർമാണത്തിനുള്ള പണം കണ്ടെത്താൻ തീരുമാനിച്ചു. 2015ൽ ഇതിനു ശ്രമം തുടങ്ങി. അന്ന് 5.25 കോടി രൂപയാണു ചെലവു കണക്കാക്കിയിരുന്നത്. പുസ്തകം വാങ്ങിയവരാണ് ഈ സിനിമയുടെ നിർമാതാക്കൾ. ചെന്നൈ, തിരുനെൽവേലി, ഹംപി എന്നിവിടങ്ങളിലായിരിക്കും ലൊക്കേഷൻ.’ ബൽറാം പറഞ്ഞു.

കളിയാട്ടം, കർമയോഗി, സമവാക്യം എന്നീ സിനിമകളുടെ തിരക്കഥാകൃത്താണു ബൽറാം. 18 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.