യാക്കൂബ് മേമനെ പിന്തുണച്ച് ട്വീറ്റ്; സല്‍മാനെതിരെ കേസ്

1993 സ്ഫോടന പരമ്പരക്കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട യാക്കൂബ് മേമൻ നിരപരാധിയാണെന്നും സൽമാൻഖാന്റെ ട്വീറ്റ് വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ ട്വീറ്റിന്‍റെ പശ്ചാത്തലത്തില്‍ താരത്തിനെതിരെ കേസ്.

അഭിഭാഷകനായ സുശില്‍ കുമാര്‍ മിശ്രയാണ് സല്‍മാനെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ദേശീയവിരുദ്ധന്‍ എന്നാണ് സല്‍മാനെ സുശില്‍ വിശേഷിപ്പിച്ചത്. യാക്കൂബ് മേമനെ പിന്തുണച്ച ഹൈദരാബാദ് എംപിയ്ക്കെതിരെയും സുശില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

യാക്കൂബ് മേമനെയെല്ല അയാളുടെ സഹോദരനും ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ടൈഗർ മേമനെയാണു തൂക്കിലേറ്റേണ്ടത്. ടൈഗറെ കണ്ടുപിടിക്കട്ടെ, അയാളെ നിയമത്തിനു മുന്നിൽ കൊണ്ടുവരട്ടെ ( 257 പേർ മരിക്കുകയും ആയിരത്തിലധികം പേർക്കു പരുക്കേൽക്കുകയും ചെയ്ത സ്ഫോടന പരമ്പരക്കേസിൽ ദാവൂദ് ഇബ്രാഹിമിനൊപ്പം പിടികിട്ടാപ്പുള്ളിയാണ് ടൈഗർ മേമൻ. ) ഒരു നിരപരാധിയെ വധിക്കുന്നത് മനുഷ്യത്വത്തെ ഇല്ലായ്മ ചെയ്യുന്നതിനു തുല്യമാണ് എന്നിങ്ങനെ യാക്കൂബ് മേമനെ അനുകൂലിച്ച് സൽമാൻ ഖാന്റേതായി 14 ട്വീറ്റുകളാണ് ട്വിറ്ററിലൂടെ പുറത്തുവന്നത്.