പ്രേം ആയി സല്‍മാന്‍; ട്രെയിലര്‍ കാണാം

ബജ്രംഗി ഭായിജാന് ശേഷം സല്‍മാന്‍ ഖാന്‍ നായകനായി എത്തുന്ന പ്രേം രതന്‍ ഥന്‍ പായോ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. സോനം കപൂര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ നീല്‍ നിഥിന്‍ മുകേഷ് വില്ലന്‍ വേഷത്തിലെത്തുന്നു.

സല്‍മാനെ തന്നെ നായകനായി ഒരുക്കിയ ഹം ആപ്കേ ഹേ കോന്‍, മേനേ പ്യാര്‍ കിയ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൂരജ് ആര്‍ ബര്‍ജത്യ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സല്‍മാന്‍ ഖാന്‍ ഡബിള്‍ റോളിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

അനുപം ഖേര്‍, സ്വര ഭാസ്കര്‍, ദീപക് ദൊബ്രിയാല്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. ചിത്രം നവംബര്‍ 12ന് തിയറ്ററുകളിലെത്തും.