യൂട്യൂബിലെ സ്പൈഡർ നീയാണല്ലേടാ; ഇതാ സ്പൈഡർമാൻ മലയാളം ട്രെയിലർ

ഹോളിവുഡ് സിനിമൾ മൊഴിമാറ്റി മലയാളം ടെലിവിഷൻ ചാനലുകളിൽ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ അതെല്ലാം ദുരന്തമായി മാറാറാണ് പതിവ്. കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ ചിത്രത്തിനൊത്ത് യോജിക്കാനാകാത്തതാണ് ഇതിന് കാരണം.

എന്നാൽ സോണി പിക്ച്ചേർസ് ഇത്തവണ സ്പൈഡർമാനെ മലയാളത്തിൽ തിയറ്ററുകളിലെത്തിക്കാൻ ഒരുങ്ങുന്നു. മാർവൽ കോമിക്സിന്റെ സ്പൈഡർമാൻ ഹോംകമിങ് മലയാളത്തിൽ കാണം. ഇംഗ്ലീഷ് ചിത്രത്തിനൊപ്പം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ മൊഴിമാറ്റി റിലീസിനെത്തും. മലയാളത്തിലേക്ക് മൊഴിമാറ്റിയ സ്പൈഡർമാൻ സിനിമയുടെ ട്രെയിലറും സോണി പിക്ച്ചേർസ് പുറത്തിറക്കി. 

ജോൺ വാട്ട്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടോം ഹോളണ്ട് ആണ് സ്പൈഡർമാനായി എത്തുന്നത്. നേരത്തെ ആന്റ്മാൻ എന്ന ചിത്രത്തിൽ അതിഥിവേഷത്തിൽ സ്പൈഡർമാനായി പ്രത്യക്ഷപ്പെട്ടതും ടോം ആയിരുന്നു.

അയൺമാൻ റോബർട്ട് ഡൗണിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാനആകർഷണം. ചിത്രത്തിലുടനീളം അയൺമാനും ഉണ്ടെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ഓസ്കർ ജേതാവ് മൈക്കൽ കീറ്റനാണ് വില്ലൻ വേഷത്തിലെത്തുന്നത്. ചിത്രം ജൂലൈ ഏഴിന് തിയറ്ററുകളിലെത്തും.