കിടിലന്‍ ആക്​ഷനുമായി കിങ്സ്മാൻ 2 ട്രെയിലർ

2014ല്‍ പുറത്തിറങ്ങി ആക്​ഷൻ സ്പൈ ത്രില്ലർ കിങ്സ്മാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ട്രെയിലർ പുറത്തിറങ്ങി. കിങ്സ്മാൻ; ദ് ഗോൾഡൻ സർക്കിൾ എന്നാണ് സിനിമയുടെ പേര്. ടരോൻ എഗെർടൺ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ പുത്തന്‍ കഥാപാത്രങ്ങളും എത്തുന്നുണ്ട്. 

ജൂലിയാനാ മൂറി, ഹാലി ബെറി, ചാനിങ് ടാറ്റം, ജെഫ് ബ്രിഡ്ജസ് എന്നിവരാണ് സിനിമയിലെ പുതിയ താരങ്ങള്‍. കോളിൻ ഫിർത്തിന്റെ സാനിധ്യമാണ് ആരാധകരെ ആവേശത്തിലാക്കുന്ന മറ്റൊരു ഘടകം. മാത്യു വോൺ തന്നെ സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം സെപ്റ്റംബറിൽ തിയറ്ററുകളിലെത്തും.