ജാക്കി ചാനും പിയേർസ് ബ്രോസ്നനും; ദ് ഫോറിനർ ട്രെയിലർ

ജാക്കി ചാനും പിേയർസ് ബ്രോസ്നനും പ്രധാനവേഷങ്ങളിലെത്തുന്ന പുതിയ ചിത്രം ദ് ഫോറിനർ ട്രെയിലർ പുറത്ത്. അച്ഛന്റെ പ്രതികാരകഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മാർടിന്‍ കാംപെൽ ആണ്. ഗോൾഡൻ ഐ, കസിനോ റോയൽ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് മാർടിൻ. 

ഐറിഷ് തീവ്രവാദികളുടെ ബോംബ് ആക്രമണത്തിൽ സ്വന്തം മകൾ നഷ്ടപ്പെടുന്ന അച്ഛന്റെ പ്രതികാരമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം സെപ്റ്റംബർ 30ന് തിയറ്ററുകളിലെത്തും.