മലയാളികളുടെ ഹോളിവുഡ് ചിത്രം; കാമസൂത്ര ഗാർഡൻ ട്രെയിലർ പുറത്ത്

അമേരിക്കന്‍ മലയാളികളുടെ നേതൃത്വത്തിലുള്ള ഡ്രീം മര്‍ച്ചന്റ് എന്റര്‍ടൈന്‍മെന്റ് എല്‍എല്‍സി നിര്‍മിക്കുന്ന ആദ്യ ഹോളിവുഡ് ചിത്രം കാമസൂത്ര ഗാര്‍ഡന്‍ ട്രെയിലർ പുറത്ത്. റിജു ആര്‍. സാം എഴുതിയ കാമസൂത്ര ഗാര്‍ഡന്‍ എന്ന നോവലാണ് 140 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയ്ക്ക് ആധാരം. റിജു തന്നെയാണ് സംവിധാനവും. എ.വി.അനൂപും ബ്ലസന്‍ മണ്ണിലുമാണ് നിര്‍മാണം. 

ക്രിസ്സ് ഷ്രൂലി, ക്ലാസിയാ സനോലി, അനൂപ് വാസവന്‍, കരോള്‍ വുഡ്ഡ്, ഇസ്ലിന്‍ ഗര്‍ബ്‌ഹോള്‍ഡ്, ബ്ലസന്‍ മണ്ണില്‍, റേച്ചല്‍ സെഡോറി, നാരായണീ മഹാരാജ്, ജോസഫ് ഔസോ, അന്നാ ഗയിന്‍സ് തുടങ്ങിയവര്‍ക്കൊപ്പം പ്രഫഷണല്‍ റസ്‌ലറും ഹള്‍ക്ക് ഹോഗനൊപ്പം ഒട്ടേറെ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള താരവുമായ ബില്‍ ഡിമോട്ടും ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡേവ് പാവ്‌ലിനയുടേതാണു ക്യാമറ. കാമസൂത്ര വിദ്യകളില്‍ പരിശീലനം നേടിയ യുവതികളുള്ള ഒരു വേശ്യാലയവും അവിടെ അരങ്ങേറുന്ന ദുരൂഹസംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം.