ജുറാസിക് വേൾഡ് 2 മേയ്ക്കിങ് വിഡിയോ

ഹോളിവുഡ് ചിത്രം ജുറാസിക് വേൾഡ് 2 മേയ്ക്കിങ് വിഡിയോ പുറത്തിറങ്ങി. ജുറാസിക് വേൾഡ് ഫാളെൻ കിങ്ഡം എന്നാണ് സിനിമയുടെ പേര്. സിനിമയുടെ ട്രെയിലർ വെള്ളിയാഴ്ച റിലീസ് ചെയ്യും.

ദ് ഇംപോസിബിൾ, ഓർഫനേജ് തുടങ്ങിയ ചിത്രങ്ങളൊരുക്കിയ ജെ.എ ബയൊനയാണ് സംവിധാനം. 2015 ൽ പുറത്തിറങ്ങിയ ജുറാസിക് വേൾഡിന്റെ തുടർഭാഗമാണ് ഫാളെൻ കിങ്ഡം. ജുറാസിക് പാർക്ക് സീരിസിലെ അഞ്ചാമത്തെ ചിത്രം കൂടിയാണിത്.

ആദ്യ ഭാഗത്തിൽ അണിനിരന്ന താരങ്ങളായ ക്രിസ് പാറ്റ്, ബ്രൈസ് ഡല്ലാസ്, ജയിംസ് ക്രോംവെൽ, ടോബി എന്നിവര്‍ അഭിനയിക്കുന്നു. ചിത്രം അടുത്ത വർഷം ജൂൺ 22ന് തിയറ്ററുകളിലെത്തും.